• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോയ്സ് ജോര്‍ജ്ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം മാപ്പര്‍ഹിക്കാത്ത കുറ്റം: യുഡിഎഫ് വനിതാ സ്ഥാനാത്ഥികള്‍

തിരുവനന്തപുരം: മുന്‍ എംപി ജോയ്സ് ജോര്‍ജ് രാഹുല്‍ ഗാന്ധിയ്ക്കെതിരേ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് യു.ഡി.എഫ്. വനിതാ സ്ഥാനാര്‍ത്ഥികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീശാക്തീകരണം പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരും സി.പി.എമ്മും സ്ത്രീകളെ നിരന്തരം അപമാനിക്കുകയാണ്. മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ളവരുടെ ആശിര്‍വാദത്തോടെയായിരുന്നു ഈ പരാമര്‍ശങ്ങളെന്നത് ആക്ഷേപത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇതിനെതിരെ തിരഞ്ഞെടുപ്പില്‍ സ്ത്രീകളടക്കമുള്ളവര്‍ ശക്തമായി പ്രതികരിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട.

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും സ്ത്രീശാക്തീകരണത്തിനുംവേണ്ടി വാദിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. സങ്കോചങ്ങളില്ലാതെ ആര്‍ക്കും ഇടപെടാവുന്ന വ്യക്തിയാണ് അദ്ദേഹം. രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍, കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍, സ്ത്രീപുരുഷ ഭേദമില്ലാതെ ഇറങ്ങിച്ചെല്ലുന്ന നേതാവാണ് അദ്ദേഹം. കേവലമായ രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ മൂലം രാഹുല്‍ ഗാന്ധിയെപ്പോലൊരാള്‍ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തുന്നത് അദ്ദേഹത്തെ മാത്രമല്ല മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതാണ്. എന്തു ചെയ്യണം, എന്തു ചെയ്യേണ്ട എന്നതിനെക്കുറിച്ച് ബോധ്യമുള്ളവരാണ് സ്ത്രീകള്‍. അവര്‍ക്ക് സദാചാര ക്ലാസ് എടുക്കാന്‍ ജോയ്സ് ജോര്‍ജെന്നല്ല, ഒരാളും മുതിരേണ്ടതില്ല.

'ഇനി എല്ലാം ഒരുമിച്ച്, നമ്മൾ അഞ്ച് പേരും ഫൈനലിൽ ഉണ്ടാകും', ഞെട്ടിക്കുന്ന നീക്കവുമായി കിടിലം ഫിറോസ്

ജോയ്സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിന് കുലുങ്ങിച്ചിരിച്ച് അംഗീകാരം നല്‍കുകയാണ് സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളായ എം.എം.മണി. ഇതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. സ്ത്രീ തൊഴിലാളിക്കെതിരേ നേരത്തേ അശ്ലീല പരാമര്‍ശം നടത്തിയ വ്യക്തിയാണ് എംഎം.മണി. അതില്‍ ഖേദം പോലും ഇതുവരെ അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല.

'മീമൊക്കെ നല്ലതാണ്, പക്ഷേ, ഒരൽപം മര്യാദയാവാം'; ബീഫ് ട്രോളുകൾക്ക് മറുപടിയുമായി അഹാന കൃഷ്ണ

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഇടതുപക്ഷം സമ്പൂര്‍ണ സ്ത്രീവിരുദ്ധമായി അധ:പതിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ജോയ്സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധവും സംസ്‌കാര ശൂന്യമായ പ്രസ്താവന. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നല്‍കാത്തതു തൊട്ട് സിപിഎം കൊലക്കത്തിക്കിരയാക്കപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെകെ.രമയ്ക്കെതിരേയുള്ള അധിക്ഷേപം വരെ അത് നീളുന്നു. ജോയ്സ് ജോര്‍ജിനെതിരേ ശക്തമായ നിയമനടപടി വേണമെന്നും സംയുക്തപ്രസ്തവനയില്‍ അവര്‍ ആവശ്യപ്പെട്ടു.

cmsvideo
  മാപ്പ് പറഞ്ഞ് ജോയ്സ് ജോർജ് | Oneindia Malayalam

  കോട്ടയത്ത് ആറുനാളില്‍ അദ്ഭുതം കാണിക്കാന്‍ കോണ്‍ഗ്രസ്, പ്ലാനൊരുക്കി ഉമ്മന്‍ ചാണ്ടി, ലക്ഷ്യം 6 സീറ്റ്!!

  ലീഗ് ഇടതുപക്ഷത്തേക്ക് പോയേക്കാം... എല്‍ഡിഎഫ് 25 വര്‍ഷം ഭരിച്ചേക്കും; ഹിന്ദു പാര്‍ലമെന്റ് പിന്തുണ യുഡിഎഫിന്

  ധാവണിയിലും ഗ്ലാമറസായി വിരാനിക ഷെട്ടി, സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

  എപി അനില്‍ കുമാര്‍
  Know all about
  എപി അനില്‍ കുമാര്‍

  English summary
  Joyce George's anti-feminist remarks are an unforgivable crime Says UDF women candidates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X