കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?? പിണറായിയെ വിമര്‍ശിച്ച് ജോയ് മാത്യു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നമുക്ക് വേണ്ടത് കണ്ണിറുക്കൽ പാട്ടോ അതോ മനുഷ്യകുരുതിയോ?? പിണറായിക്ക് എതിരെ ജോയ് മാത്യു

ഒമര്‍ ലുലുവിന്‍റെ ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് നേരെ വന്‍ ആക്രമമായിരുന്നു നടന്നത്. എന്നാല്‍ ചിത്രത്തിന് നേര്‍ക്കുള്ള പ്രതിഷേധങ്ങള്‍ ശക്തമായതോടെ ചിത്രത്തിനും സംവിധായകനും പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത് വന്നു. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത് എന്നായിരുന്നു പിണറായി വിജയന്‍ പ്രതികരിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരിലെ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഇതു വരെ ഒരു പ്രതികരണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇതിനെതിരെയാണ് നടനും സംവിധായകനുമായ ജോയ് മാത്യും രംഗത്തെത്തിയത്.

അതിക്രൂര കൊലപാതകം

അതിക്രൂര കൊലപാതകം

തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായകുടിക്കവേയാണ് ഷുഹൈബ് ആക്രമിക്കപ്പെട്ടത്. കാറിലെത്തിയത സംഘം വാളുമായി വന്ന് കൂടെ ഇരുന്നവരെ വിരട്ടി ഓടിച്ച് ശുഹൈബിനെ മാത്രം വെട്ടുകയായിരുന്നു. 37 വെട്ടുകളാണ് ശുഹൈബിന്‍റെ കാലിന് മാത്രം വെട്ടിയത്. ചോര വാര്‍ന്നായിരുന്നു ശുഹൈബേ മരിച്ചത്.

സിപിഎം തന്നെ

സിപിഎം തന്നെ

ഷുഹൈബിന്‍റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം തന്നെയാണെന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. സിപിഎ​ ആരോപണം നിഷേധിച്ചുവെങ്കിലും നേരത്തേ ജയിലില്‍ വെച്ച് ലീഗ് -സിപിഎ​ സംഘര്‍ഷം ഉണ്ടായതിന്‍റെ ബാക്കിയായാണ് ശുഹൈബിനെ വെട്ടികൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

അറസ്റ്റില്ല

അറസ്റ്റില്ല

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരെ മാത്രമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്നത് പോലീസും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

കൊലയാളികള്‍ക്കും ആവിഷ്കാര സ്വാതന്ത്ര്യം

കൊലയാളികള്‍ക്കും ആവിഷ്കാര സ്വാതന്ത്ര്യം

ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങള്‍ക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും പ്രഖ്യാപിക്കുന്ന പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ ശുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട്വെ ട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ? എന്ന് ജോയ് മാത്യു കുറിച്ചു.

English summary
joymathews facebook post against pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X