കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രണ്ടു ദിവസമായി പണം കൊണ്ടുനടക്കുന്നു'... സുരേന്ദ്രനെ വെട്ടിലാക്കുന്ന കോളുണ്ടെന്ന് പ്രസീത

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയാക്കിയത് സാമ്പത്തിക ഇടപാട് വിവാദങ്ങളാണ്. പാര്‍ട്ടിയിലെ ചേരിപ്പോരിന് പുറമെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണങ്ങളാണ് ഉയരുന്നത്. ഉന്നയിക്കപ്പെട്ട മൂന്ന് ഇടപാടുകളിലും ഒരു ഭാഗത്ത് സുരേന്ദ്രനുണ്ട് എന്നതാണ് ബിജെപിയെ കുഴക്കുന്നത്. സിപിഎം നടത്തുന്ന രാഷ്ട്രീയ നീക്കമാണെന്ന് മറുപടി നല്‍കി ബിജെപി പ്രതിരോധം തീര്‍ക്കവെയാണ് ജെആര്‍പി നേതാവ് പ്രസീതയുടെ പുതിയ വെളിപ്പെടുത്തല്‍....

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ 'പോരിനിറങ്ങി'... പിന്നില്‍ മറ്റു ലക്ഷ്യങ്ങള്‍? സൂചനകള്‍ പുറത്ത്പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ 'പോരിനിറങ്ങി'... പിന്നില്‍ മറ്റു ലക്ഷ്യങ്ങള്‍? സൂചനകള്‍ പുറത്ത്

സുരേന്ദ്രന്റെ പ്രതിരോധം

സുരേന്ദ്രന്റെ പ്രതിരോധം

സികെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറിയെന്നാണ് പ്രസീത ആദ്യം ആരോപിച്ചത്. കോട്ടയത്തെ ഹോട്ടലിലായിരുന്നു ഈ പണം കൈമാറ്റമത്രെ. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കെ എല്ലാം നിഷേധിച്ച് രംഗത്തുവന്ന സുരേന്ദ്രന്‍ പ്രസീതയ്ക്കും സിപിഎമ്മിനുമെതിരെ ശക്തമായ ആരോപണം ഉന്നയിച്ചു.

വെറുതെ പറയുകയല്ല, തെളിവുണ്ട്

വെറുതെ പറയുകയല്ല, തെളിവുണ്ട്

പ്രസീത സിപിഎം നേതാവ് പി ജയരാജനെ കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നുമാണ് സുരേന്ദ്രന്‍ മനോരമയോട് പറഞ്ഞത്. ഇവരുടെ കൂടിക്കാഴ്ച സംബന്ധിച്ച തെളിവ് തന്റെ പക്കലുണ്ടെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. ഇതിന് മറുപടിയുമായി പ്രസീതയും ജയരാജനും രംഗത്തെത്തി.

ജയരാജന്റെ മറുപടി

ജയരാജന്റെ മറുപടി

സുരേന്ദ്രന്‍ തെളിവ് പുറത്തുവിടട്ടെ, അപ്പോള്‍ മറുപടി നല്‍കാമെന്നാണ് പി ജയരാജന്‍ പ്രതികരിച്ചത്. സുരേന്ദ്രന്റെ നിലപാട് അപ്രസക്തമാണ് എന്നും ജയരാജന്‍ പറഞ്ഞു. പ്രസീതയും സുരേന്ദ്രന്റെ ആരോപണം തള്ളി. അടുത്തൊന്നും ജയരാജനെ കണ്ടിട്ടില്ല എന്നാണ് പ്രസീതയുടെ പ്രതികരണം.

രണ്ടു ദിവസമായി പണം...

രണ്ടു ദിവസമായി പണം...

എല്ലാത്തിനും എന്റെ കൈയ്യില്‍ തെളിവുണ്ടെന്നും ഫോണ്‍ കോള്‍ രേഖയുണ്ടെന്നും പ്രസീത പറയുന്നു. രണ്ടു ദിവസമായി പണവുമായി നടക്കുന്നു എന്ന് സുരേന്ദ്രന്‍ ഒരു തവണ ഫോണില്‍ പറഞ്ഞിട്ടുണ്ട്. അതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് സികെ ജാനു നേരിട്ട് കണ്ടതെന്നും പ്രസീത പറയുന്നു.

ആരേലും കൊണ്ടുപോയോ

ആരേലും കൊണ്ടുപോയോ

ഒരു ദിവസം 8.30നാണ് സുരേന്ദ്രന്‍ വിളിച്ചത്. രണ്ടു ദിവസമായി പൈസയുമായി നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നെ വിളിച്ച കോളിലാണ് ഇങ്ങനെ പറഞ്ഞത്. ഇതിന് ശേഷം 9.45നാണ് സികെ ജാനുവിനെ നേരിട്ട് കാണുന്നത്. ആ ഒരു മണിക്കൂറിനിടെ പണം ആരെലും കൊണ്ടുപോയോ എന്ന് എനിക്കറിയില്ലെന്നും പ്രസീത മനോരമയോട് പറഞ്ഞു.

എന്തുകൊണ്ട് ഇപ്പോള്‍ പറയുന്നു

എന്തുകൊണ്ട് ഇപ്പോള്‍ പറയുന്നു

സികെ ജാനുവിനെ അവര്‍ പറ്റിച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ എന്നെയും പറ്റിച്ചിട്ടുണ്ടാകാം. അതാണ് മറ്റൊരു സാധ്യത. ഇക്കാര്യം വിശദമായി അന്വേഷിച്ചാല്‍ അറിയാവുന്നതേയുള്ളൂ. എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ല. എന്തുകൊണ്ട് ഇപ്പോള്‍ പറയുന്നു എന്ന ചോദ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട് എന്ന് പറഞ്ഞ പ്രസീത ഇക്കാര്യത്തിലും മറുപടി നല്‍കുന്നു.

എന്നെയാണ് ചുമതലപ്പെടുത്തിയത്

എന്നെയാണ് ചുമതലപ്പെടുത്തിയത്

പാര്‍ട്ടി സഖ്യചര്‍ച്ചയ്ക്ക് എന്നെയാണ് ചുമതലപ്പെടുത്തിയത്. സികെ ജാനു പൈസ തന്നാലേ വരൂ എന്ന് പറയുന്നു. സികെ ജാനുവിനെ നിര്‍ബന്ധമായും വേണമെന്ന് ആവശ്യപ്പെടുന്നു. അതോടെ ഞങ്ങളുടെ പാര്‍ട്ടി പ്രതിസന്ധിയിലായി. രാഷ്ട്രീയ മര്യാദ കെ സുരേന്ദ്രന്‍ കാണിച്ചില്ല. വിളിച്ചിട്ട് ഫോണെടുത്തില്ല. പലപ്പോഴും കടം വാങ്ങിയാണ് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. ഇതെല്ലാമാണ് ഇപ്പോള്‍ എല്ലാം തുറന്നുപറയുന്നതെന്നും പ്രസീത പറയുന്നു.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ നടി പൂജ ഹെഗ്ഡേ, ചിത്രങ്ങള്‍

Recommended Video

cmsvideo
Crime branch investigation against K Surendran | Oneindia Malayalam

English summary
JRP leader Praseetha says have enough evidence against K Surendran phone call record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X