ഒന്നില്‍ ജനങ്ങളുടെ താഴെ നില്‍ക്കുന്ന നേതാവ്, മറ്റേതില്‍ ജനങ്ങൾ സീറോ' വൈറല്‍ കുറിപ്പ്
വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി കഴിഞ്ഞു. ഇന്നാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. ന്യായ് പദ്ധതിക്ക് പുറമേ കര്‍ഷകരേയും സാധാരണക്കാരെയും യുവാക്കളേയും ആകര്‍ഷിക്കുന്ന പദ്ധതികളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.ഏകീകൃത സിവില്‍ കോഡും കര്‍ഷകര്‍ക്കുള്ള ക്ഷേമ പദ്ധതികളും ഉള്‍ക്കൊള്ളുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക.ഇരുപാര്‍ട്ടികളുടേയും പ്രകടന പത്രികയിലെ വ്യത്യാസം എന്തെന്ന് വ്യക്തമാക്കുകയാണ് ജെഎസ് അടൂര്‍. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇത് ചൂണ്ടിക്കാണിക്കുന്നത്. കുറിപ്പ് ഇങ്ങനെ

'ഈ രണ്ട് കവർ പേജുകൾ എല്ലാം പറയുന്നുണ്ട് . ഒന്നിൽ ജന ലക്ഷങ്ങൾ. ജങ്ങളുടെ താഴെ മാത്രം നിൽക്കുന്ന നേതാവ്. വാഗ്ദാനം പാലിക്കും എന്ന് കൂട്ടുത്തരവാദിത്തോടെ പറയുന്നത് .
മറ്റേതിൽ ജനങ്ങൾ സീറോ. ആത്‌മ രതിയുടെയും അഹങ്കാരത്തിന്റെയും ആൾ രൂപം മാത്രം. മാക്സിമം ലീഡർ. പണ്ട് 2014 പറഞ്ഞോതൊക്കെ ഇപ്പോഴും സങ്കൽപ്പത്തിൽ മാത്രം. അദ്ദേഹത്തിന്റെ ആല്ഫയും ഒമേഗയും അദ്ദേഹം തന്നെ. പാർട്ടിയും രാജ്യവും അദ്ദേഹമാണെന്നാണ് സ്വയം ധാരണ. എല്ലാം മോഡി മായം. 56 ഇഞ്ചിനു റിട്ടയർ ചെയ്യാൻ നേരമായി. ഫിർ ഓർ ഏക് ബാർ നഹീ ചാഹിയെ, നഹീ ചാഹിയെ
രണ്ടും ഇന്ത്യയുടെ ഭാവിയെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും കടക വിരുദ്ധമായാ വിഷൻ. ജനാധിപത്യം ജനങ്ങളുടേതാണ്. നേതാവിന്റേതല്ല . മാക്സിമം ലീഡറുടെതല്ല. ഫിർ ഏക് ബാർ നഹീ നഹീ ചാഹിയെ'


Click it and Unblock the Notifications