100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ
കൊച്ചി: വളരെ പ്രതീക്ഷയോടെയാണ് ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്നതായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. ജോസ് കെ മാണിയും കൂട്ടരും ഇടതുപാളയത്തിലെത്തിയതോടെ മധ്യകേരളം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരാണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ യുഡിഎഫ് ബഹുദൂരം മുന്നേറി എന്ന് വ്യക്തം.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളെല്ലാം അവകാശപ്പെടുന്നു. അതിനിടെയാണ് ജോണ്‍ സാമുവല്‍ പറഞ്ഞ കാര്യം ചര്‍ച്ചയാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അന്നത്തെ ചിത്രം ഇങ്ങനെ
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയമാണ് നേടിയത്. യുഡിഎഫില്‍ മുസ്ലിം ലീഗും നേട്ടമുണ്ടാക്കി. എന്നാല്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതായിരുന്നു കാഴ്ച. ബിജെപിക്കാകട്ടെ പാര്‍ട്ടിയുടെ നേതാക്കള്‍ അവകാശപ്പെട്ട സീറ്റുകള്‍ കിട്ടിയതുമില്ല. ഇതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം.

ഒരാളല്ല, ഒരുകൂട്ടം
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള ശക്തമായ താക്കീത് കൂടിയായിരുന്നു. പിന്നീടാണ് ഹൈക്കമാന്റ് ഇടപെട്ടതും കൂട്ടായ നേതൃത്വം യുഡിഎഫിനെ നയിക്കണമെന്ന് ആവശ്യപ്പെട്ടതും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയത് തിരിച്ചടിയായി എന്നും നേതൃത്വം വിലിയിരുത്തി.

മൂന്ന് പേര്‍ക്കായി മുറവിളി
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരാണത്തില്‍ അത്ര സജീവമല്ലാതിരുന്ന ഉമ്മന്‍ ചാണ്ടിയെ മുന്നണി നയിക്കാന്‍ നിയോഗിക്കണമെന്ന് ഘടക കക്ഷികളും കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരും ആവശ്യപ്പെട്ടു. കെ മുരളീധരന്, കെ സുധാകരന് എന്നിവര്‍ കെപിസിസി അധ്യക്ഷനാകണമെന്നും ആവശ്യം ഉയര്‍ന്നു.

നേതാക്കള്‍ അംഗീകരിച്ചു
ഈ സാഹചര്യത്തില്‍ ഹൈക്കമാന്റ് എടുത്ത നിലപാടാണ് കൂട്ടായ നേതൃത്വം എന്നത്. മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടാതെ തിരഞ്ഞെടുപ്പ് നേരിടുക. ഫലം വന്ന ശേഷം ഭൂരിപക്ഷം എംഎല്‍എമാരുടെ അഭിപ്രായം കണക്കിലെടുത്ത് തീരുമാനം കൈക്കൊള്ളുക തുടങ്ങിയ നിര്‍ദേശവും മുന്നോട്ടുവച്ചു. ഈ തീരുമാനം കേരളത്തിലെ നേതാക്കള്‍ അംഗീകരിച്ചു.

കോണ്‍ഗ്രസ് ഇനിയില്ല
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ 10 അംഗ തിരഞ്ഞെടുപ്പ് സമിതി നിയോഗിക്കപ്പെട്ടു. ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ സമിതി സജീവമായതോടെ കോണ്‍ഗ്രസിന് ഉണര്‍വുണ്ടായി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് അഗ്നി പരീക്ഷയാണെന്നും പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് ഇനിയുണ്ടാകില്ലെന്നും ഹൈക്കമാന്റ് ശക്തമായ താക്കീതായി പറയുകയും ചെയ്തു.

യുഡിഎഫ് കുതിച്ചു
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏറെ കല്ലുകടികളുണ്ടായതും കോണ്‍ഗ്രസിന് തിരിച്ചടിയായി. എന്നാല്‍ പ്രചാരണം ശക്തിപ്പെടുകയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലെത്തി പ്രചാരണം ഏറ്റെടുക്കുകയും ചെയ്തതോടെ യുഡിഎഫ് മുന്നേറി. മാത്രമല്ല, യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്കി എന്ന പ്രതീതിയുണ്ടാകുകയും ചെയ്തു.

ഇടതുപക്ഷത്തിന് പ്രതീക്ഷ
ഇടതുപക്ഷം വളരെ ശുഭാപ്തി വിശ്വാസത്തിലാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ജനം അര്‍ഹമായ അംഗീകാരം നല്‍കുമെന്നാണ് നേതാക്കളുടെ വിശ്വാസം. പ്രചാരണത്തിന്റെ ഏറ്റവും ഒടുവിലെ നാളുകളില്‍ ഇടതു-വലതു മുന്നണികളിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നതിനും കേരളം സാക്ഷിയായി.

സന്തോഷം നല്കുന്ന റിപ്പോര്‍ട്ട്
ഇതിനിടയിലാണ് ജോണ്‍ സാമുവലിന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നത്. 100 മണ്ഡലങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് സന്തോഷം പകരുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. അധികമായാല്‍ അമൃതും വിഷം. അതാണ് ക്യാപ്റ്റന്‍ കള്‍ട്ടിന് പറ്റിയത്. നേരത്തെ പറഞ്ഞതാണ് മോഡി മോഡല്‍ കേരളത്തില്‍ ബൂംറാങ് ചെയ്യുമെന്ന് എന്നും അദ്ദേഹം കുറിക്കുന്നു.

ആരാണ് ജോണ്‍ സാമുവല്‍
കെപിസിസി പബ്ലിക് പോളിസി വിഭാഗം തലവനാണ് ജെഎസ് അടൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജോണ്‍ സാമുവല്‍. ഐക്യരാഷ്ട്ര സഭയുടെ വികസന വിഭാഗത്തില്‍ ആഗോള ഗവേര്‍ണന്‍സ് തലവനായിരുന്നു. ജനുവരിയിലാണ് കെപിസിസി പദവി ഏറ്റെടുത്തത്. യുഡിഎഫ് പ്രചാരണത്തില്‍ സജീവമായിരുന്നു. നിരവധി മേഖലകളില്‍ പ്രവൃത്തി പരിചയമുള്ള ജോണ്‍ സാമുവലിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ആസ്തി 3 കോടിയിലധികം കൂടി; പിണറായിക്ക് 11 ശതമാനം വര്‍ധന... ചില്ലറക്കാരല്ല ആരും