കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫില്‍ ഘടക കക്ഷിയാക്കണമെന്ന ആവശ്യവുമായി ജെഎസ്‌എസ്‌; അരൂര്‍ സീറ്റ്‌ ആവശ്യപ്പെടും

Google Oneindia Malayalam News

ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുന്‍പ്‌ എല്‍ഡിഎഫില്‍ ഘടക കക്ഷിയാക്കണമെന്നാവശ്യപ്പെടാനൊരുങ്ങി ജെഎസ്‌എസ്‌. അരൂര്‍ സീറ്റുള്‍പ്പെടെ ആവശ്യപ്പെടാനും ജെഎസ്‌എസ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പരിഗണിച്ചില്ലെങ്കില്‍ വരുന്ന സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി മുന്നണി സഹകരണം അവസാനിപ്പിക്കാന്‍ ആലോചിക്കണമെന്നാണ്‌ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടേയും ആവശ്യം.ഗൗരിയമ്മ ജനറല്‍ സെക്രട്ടറിയായ ജനാധിപത്യ സംരക്ഷണ സമിതി ഇപ്പോള്‍ രണ്ട്‌ തട്ടിലാണ്‌ ഉള്ളത്‌. രാജന്‍ ബാബു നേതൃത്വം നല്‍കുന്ന വിഭാഗവും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായ റ്റി കെ സുരേഷ്‌ബാബു നേതൃത്വം നല്‍കുന്ന വിമത വിഭാഗവും. ഇതില്‍ രാജന്‍ ബാബുവിനൊപ്പമാണ്‌ ഭൂരിപക്ഷം ജില്ല കമ്മിറ്റികളും.

Recommended Video

cmsvideo
കേരളം; എൽഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച് ജെഎസ്എസ്
kr gauriyamma

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രാജന്‍ ബാബു വിഭാഗമാണ്‌ എല്‍ഡിഎഫില്‍ ഘടകക്ഷിയാക്കണമെന്ന ആവശ്യം ഉന്നയിച്ചത്‌. നിയമസഭാ തിരഞ്ഞടുപ്പില്‍ ഗൗരിയമ്മയുടെ തട്ടകമായ അരൂര്‍ സീറ്റ്‌ അടക്കം ആവശ്യപ്പെടും. എന്നാല്‍ യുഡിഎഫിലേക്ക്‌ പോകാനുള്ള രാജന്‍ ബാബുവിന്റെ തന്ത്രമാണ്‌ ഇപ്പോഴുയര്‍ത്തിയ ആവശ്യമെന്ന്‌ സുരേഷ്‌ ബാബു വിഭാഗം ആരോപിച്ചു.
ഗൗരിയമ്മയും പാര്‍ട്ടിയും എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന നിലപാടിലാണ്‌. സംസ്ഥാന കമ്മിറ്റി നേതാക്കളെ പുറത്താക്കിയതിനെ ചൊല്ലി അടുത്തിടെ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഔദ്യോഗികപക്ഷം ആരെന്നതിനെ ചൊല്ലിയാണ്‌ വടംവലി. കൂടുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഒപ്പം നിര്‍ത്തി പാര്‍ട്ടി പിടിക്കാനുള്ള സജീവ നീക്കത്തിലാണ്‌ ഇരുപക്ഷവും.

English summary
JSS demand include ldf before assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X