കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിച്ച എല്ലാ സീറ്റിലും തോറ്റ ജെഎസ്എസിന് ഇത്തവണയും നാല് സീറ്റ് വേണം

Google Oneindia Malayalam News

ആലപ്പുഴ: മുന്നണികള്‍ക്ക് തലവേദനയായി സീറ്റ് വിഭജനം. ഇടത് മുന്നണിയോടെ നാല് സീറ്റുകള്‍ ആവശ്യപ്പെട്ട് ജെഎസ്എസ് രംഗത്ത്. 2011 ലെ നിയമ സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റിലും പരാജയപ്പെട്ട പാര്‍ട്ടിയാണ് ജെഎസ്എസ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗൗരിയമ്മയുടെ പാര്‍ട്ടി വീണ്ടും പഴയ പാളയത്തില്‍ എത്തുന്നത്. നാല് സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും കുറഞ്ഞത് രണ്ട് സീറ്റെങ്കിലും ലഭിയ്ക്കണമെന്നാണ് ലക്ഷ്യം. ആലപ്പുഴയിലെ അരൂരും കൊല്ലത്തെ ഇരവിപുരവുമാണ് ജെഎസ്എസ് ഉന്നംവയ്ക്കുന്ന മണ്ഡലങ്ങള്‍.

അരൂര്‍ അല്ലെങ്കില്‍ ചേര്‍ത്തല, ഇരവിപുരം അല്ലെങ്കില്‍ ചവറ, വര്‍ക്കല, മൂവാറ്റുപുഴ എന്നീ നാല് സീറ്റുകളാണ് കെആര്‍ ഗൗരിയമ്മ സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടത്. അരൂരൂം ഇരവിപുരവും പാര്‍ട്ടിയ്ക്ക് ഏറെ താത്പര്യമുള്ള മണ്ഡലങ്ങളാണ്. അരൂര്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് എന്നതാണ് തടസം . ഗൗരിയമ്മയുടെ സഹോദരീപുത്രി പ്രൊഫസര്‍ ബീനാകുമാരിയ്ക്ക് വേണ്ടിയാണ് ഈ സീറ്റ് ചോദിയ്ക്കുന്നത് .

Gowri Amma

ഇരവിപുരം സീറ്റ് ജെഎസ്എസിന് ലഭിച്ചാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി ഗോപനാകും ഇവിടെ മത്സരിയ്ക്കുക. വര്‍ക്കലയും ചവറയും ഇടത് സ്വാധീനമുള്ള മണ്ഡലങ്ങളായതിനാലാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് .

English summary
JSS demands four seats in up coming Assembly Election .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X