സികെ ജാനുവിന് പിന്നാലെ എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് ജെഎസ്എസ് രാജന്‍ ബാബു വിഭാഗം
സംസ്ഥാനത്ത് എന്‍ഡിഎയില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു. സികെ ജാനു മുന്നണി വിട്ട പിന്നാലെ ജെഎസ്എസ് രാജന്‍ ബാബു വിഭാഗവും മുന്നണി ബന്ധം അവസാനിപ്പിച്ചു. മുന്നണിയില്‍ തുടരാന്‍ ആകില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിളളയ്ക്ക് അദ്ദേഹം കത്ത് നല്‍കി.

അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ചാണ് രാജന്‍ ബാബു വിഭാഗം മുന്നണിവിട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സികെ ജാനുവിനും ബിഡിജെഎസുനുമൊപ്പം രാജന്‍ ബാബുവും എന്‍ഡിഎയുടെ ഭാഗമായത്. എന്‍ഡിഎയില്‍ ബിഡിജെഎസിന് മാത്രമാണ് പരിഗണന ലഭിക്കുന്നതെന്ന് രാജന്‍ ബാബു ആരോപിച്ചു. എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളും അതൃപ്തരാണെന്നും ബിഡിജെഎസ് പറഞ്ഞു.
അതേസമയം മുന്നണിവിട്ട രാജന്‍ ബാബു കോണ്‍ഗ്രസിലേക്ക് പോകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജന്‍ ബാബു പാര്‍ട്ടി വിട്ടതെന്നും യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നുമാണ് വിവരം. രാജന്‍ ബാബുവിനെ കോണ്‍ഗ്രസ് ആറ്റിങ്ങല്‍ സീറ്റില്‍ മത്സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications