കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയുമായി സഹകരിക്കുമെന്ന് രാജന്‍ ബാബു

Google Oneindia Malayalam News

കൊച്ചി: എന്‍ഡിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ജെഎസ്എസ് നേതാവ് രാജന്‍ ബാബു. യുഡിഎഫില്‍ നിന്നും ജെഎസ്എസിനെ പുറത്താക്കിയത് സുധീരന്റെ വ്യക്തി വിരോധമാണെന്നും, സിപിഎമ്മുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Rajan Babu

നേരത്തെ ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെഎസ്എസില്‍ നിന്നും വിട്ടുപോയതിനെ തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ആ പാര്‍ട്ടിയുടെ പ്രസിഡന്റിനെ കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസിലേക്ക് കൊണ്ടു പോയെന്നും കെകെ ഷാജുവിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 20 വര്‍ഷത്തോളം യുഡിഎഫില്‍ ഉറച്ചു നിന്ന പ്രസ്ഥാനത്തിനെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും രാജന്‍ ബാബു കൂട്ടി ചേര്‍ത്തു.

നേരത്തെ രാജന്‍ ബാബു ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ബിഡിജെഎസുമായുള്ള ബന്ധം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന ഗൗരിയമ്മയുടെ ആവശ്യം അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കൂടാതെ ഗൗരിയമ്മയുടെ പാര്‍ട്ടിയില്‍ ലയിച്ചാല്‍ മാത്രമേ സിപിഎമ്മിലേക്ക് പരിഗണിക്കൂ എന്നും സൂചിപിച്ചിരുന്നു.

English summary
JSS rebels will cooperate with NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X