കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎസ്എസ് പിളര്‍പ്പ് പൂര്‍ണം

  • By Aswathi
Google Oneindia Malayalam News

ആലപ്പുഴ: ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ്) പിളര്‍പ്പ് പൂര്‍ണം. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് പ്രസിഡന്റ് രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിട്ടുനിന്നു. യുഡിഎഫിന് ഒപ്പമായിരുന്ന ജെഎസ്എസ് മുന്നണി വിടുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണ് പിളര്‍പ്പിലേക്ക് നയിച്ചത്.

യുഡിഎഫ് മുന്നണി വിടണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ പറഞ്ഞതിനെ പ്രസിഡന്റ് രാജന്‍ ബാബു എതിര്‍ത്തു. യുഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായി രാജന്‍ ബാബു പറഞ്ഞു. ഗൗരിയമ്മ സിപിഎം നിയന്ത്രണത്തിലാണെന്ന് രാജന്‍ ബാബു ആരോപിച്ചു. സ്വന്തമായി അഭിപ്രായമുള്ളവരെ ഗൗരിയമ്മ ഭീഷണിപ്പെടുത്തുന്നുവെന്നും രാജന്‍ ബാബു പറഞ്ഞു.

Gowri Amma

ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും യുഡിഎഫ് വിടേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും തങ്ങള്‍ യുഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നും പരാതിയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും രാജന്‍ബാബു പറഞ്ഞു. സിപിഎമ്മില്‍ ലയിക്കു എന്നത് മാത്രമാണ് ഗൗരിയമ്മയുടെ അജണ്ട. ഗൗരിയമ്മയുടെ വാക്കു കേള്‍ക്കുന്ന കുറച്ചു പേര്‍മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. യുഡിഎഫ് വിടാനുള്ള കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടില്ല- രാജന്‍ ബാബു പറഞ്ഞു.

യുഡിഎഫ് വിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് രാജന്‍ ബാബു, കെകെ ഷാജു എന്നിവറടക്കമുള്ള നേതാക്കളാണ് സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പാര്‍ട്ടി പിരിച്ചുവിട്ട് സിപിഎമ്മില്‍ ചേരണമെന്നാണ് ഗൗരിയമ്മയുടെ പക്ഷം.

English summary
The split in JSS is complete On Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X