കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊരു അനുസരണ! പാർവ്വതി പറഞ്ഞു.. ജൂഡ് ആന്റണി വിഗ്ഗ് വെച്ച് കണ്ടം വഴി ഓടി.. വാ തുറക്കാതെ മമ്മൂട്ടി

Google Oneindia Malayalam News

Recommended Video

cmsvideo
'പാർവതി പറഞ്ഞപോലെ ജൂഡ് കണ്ടം വഴി ഓടി' | Oneindia Malayalam

കോഴിക്കോട്: സമ്പൂര്‍ണ്ണ സാക്ഷര സമൂഹമെന്ന് വീമ്പ് പറയുന്ന കേരളത്തിലെ വലിയൊരു വിഭാഗവും എത്രമാത്രം പിന്തിരിപ്പനും സ്ത്രീവിരുദ്ധവുമാണ് എന്നറിയാന്‍ സോഷ്യല്‍ മീഡിയയില്‍ വെറുതേ ഒന്ന് കയറി നോക്കിയാല്‍ മാത്രം മതി. നട്ടെല്ലും നിലപാടുമുള്ള സ്ത്രീകളോട് പ്രമുഖര്‍ പോലും പ്രതികരിക്കുന്ന രീതി ലജ്ജാവഹമാണ്. കസബ എന്ന ചിത്രം സ്ത്രീ വിരുദ്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് ആദ്യമായല്ല. എന്നാല്‍ പാര്‍വ്വതി എന്ന സ്ത്രീ ആണ് വിമര്‍ശക എന്നത് പുരുഷാധിപത്യ സമൂഹത്തിന് ദഹിക്കുന്നതേ ഇല്ല.

മോഹൻലാൽ കോമാളി.. അറുബോറ്.. ഇത് വൈരാഗ്യമുള്ള ആരോ കൊടുത്ത പണി! വീണ്ടും സംഗീത ലക്ഷ്മണമോഹൻലാൽ കോമാളി.. അറുബോറ്.. ഇത് വൈരാഗ്യമുള്ള ആരോ കൊടുത്ത പണി! വീണ്ടും സംഗീത ലക്ഷ്മണ

താരദൈവത്തെ ഒരു 'പീറപ്പെണ്ണ്' തൊട്ടുകളിച്ചെന്നായി ഫാന്‍സിന്റെ മുറവിളി. പാര്‍വ്വതിയെ വ്യക്തിപരമായി അധിക്ഷേപിച്ചും വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ തെറിവിളിച്ചും പൊങ്കാല പുരോഗമിക്കുന്നു. മമ്മൂട്ടിയുടെ മൗനം ഈ തെറിവിളികള്‍ക്കുള്ള അംഗീകാരവും സമ്മതവുമാണ് എന്നതാണ് ഏറ്റവും നിരാശാജനകം. എന്നാല്‍ മമ്മൂട്ടിക്ക് വേണ്ടി ചുടുചോറ് വാരിക്കളിക്കുന്ന കുഞ്ഞിരാമനായി സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. പാര്‍വ്വതിയുടെ വക മുഖത്തടിക്കുന്ന അടി ചോദിച്ച് വാങ്ങിയ ജൂഡ് ജാള്യത മറയ്ക്കുന്നത് പുതിയ പോസ്റ്റിട്ടാണ്.

പാർവ്വതിയെ അപമാനിച്ച് ജൂഡ്

പാർവ്വതിയെ അപമാനിച്ച് ജൂഡ്

ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ എന്നാണ് കസബയെ വിമർശിച്ച പാർവ്വതിയെ പരോക്ഷമായി ഉന്നം വെച്ച് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഓട് മലരേ കണ്ടം വഴി

ഓട് മലരേ കണ്ടം വഴി

പാർവ്വതിയാകട്ടെ ട്വിറ്റിൽ നല്ല ചുട്ട മറുപടി നൽകുകയും ചെയ്തു. എല്ലാ സർക്കസ് മുതലാളിമാർക്കും എന്ന തലക്കെട്ടിൽ ഫെമിനിച്ചി സ്പീക്കിംഗ് എന്ന ടാഗോട് കൂടിയായിരുന്നു പാർവ്വതിയുടെ മറുപടി. വിരൽ ചൂണ്ടി ഓട് മലരേ കണ്ടം വഴി എന്നതിന്റെ ചുരുക്കരൂപമായ omkv എന്ന് എംബ്രോയിഡറി ചെയ്ത ചിത്രമായിരുന്നു പാർവ്വതിയുടെ ആ കലക്കൻ മറുപടി. ഇതാകട്ടെ സോഷ്യൽ മീഡിയ ആവേശത്തോടെ ഏറ്റെടുത്തു. ഫേസ്ബുക്കിലിപ്പോൾ ഓഎംകെവി തരംഗമാണ്.

മറുപടിയുമായി ജൂഡ്

മറുപടിയുമായി ജൂഡ്

സിനിമയ്ക്കകത്തും പുറത്തുമുള്ളവർ പാർവ്വതിയുടെ ട്വീറ്റ് സ്വന്തം വാളിൽ പങ്ക് വെച്ച് പിന്തുണ അറിയിക്കുന്നു. ജൂഡിന്റെ പരിഹാസത്തിന് ഇതിലും മികച്ച ഒരു മറുപടിയില്ല എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. പാർവ്വതിയെ അഭിനന്ദിച്ച് രംഗത്ത് വന്ന റിമ കല്ലിങ്കൽ അടക്കമുള്ളവർക്ക് നേരെയും തെറിവിളി നടക്കുന്നു. പാർവ്വതിയുടെ ഓട് മലരേ കണ്ടം വഴി ചിത്രത്തിന് ജൂഡ് ആന്റണി മറുപടി നൽകിയിരിക്കുന്നതും ഫേസ്ബുക്കിൽ ഒരു ചിത്രം പങ്ക് വെച്ച് കൊണ്ടാണ്.

കണ്ടം വഴി ഓട്ടം

കണ്ടം വഴി ഓട്ടം

കണ്ടം വഴി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പാര്‍വ്വതിയെ വീണ്ടും പരിഹസിച്ച് ജൂഡ് നല്‍കിയ മറുപടി. എന്നാലീ മറുപടിക്ക് സോഷ്യല്‍ മീഡിയ കണക്കിന് കൊടുത്തു. ഓടുന്ന പെൺകുട്ടി പാർവ്വതിയല്ല, മറിച്ച് വിഗ് വെച്ച് കണ്ടം വഴി ഓടുന്ന ജൂഡ് തന്നെയാണ് എന്ന തരത്തിൽ ട്രോളുകളുമിറങ്ങി. പാര്‍വ്വതിയെ പിന്തുണച്ച് കമന്റുകളിടുന്ന പുരുഷന്മാരെയും അപമാനിക്കുന്ന തരത്തിലാണ് ജൂഡിന്റെ മറുപടികളെല്ലാം.

പിന്തുണയ്ക്കുന്നവർക്ക് അപമാനം

പിന്തുണയ്ക്കുന്നവർക്ക് അപമാനം

പെണ്ണുങ്ങളുടെ കയ്യില്‍ നിന്നും ചുട്ടമറുപടി കിട്ടി പെടലി ഉളുക്കിയ സ്ഥിതിക്ക് ഒരു ഉപ്പ് സോഡ എടുക്കട്ടേ എന്നൊരാള്‍ ജൂഡിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അതിനുള്ള ജൂഡിന്റെ മറുപടി വേണ്ടെടാ നീ സോഡ വാങ്ങാന്‍ പോയാല്‍ പാവാട ആര് പിടിക്കും എന്നാണ്. ജൂഡിന്റെ ഈ മാതൃകയിലാണ് ഫാന്‍സ് എന്ന വെട്ടുകിളിക്കൂട്ടത്തിന്റേയും ആക്രമണം.

പാർവ്വതിയെ പിന്തുണച്ച് സോഷ്യൽ മീഡിയ

പാർവ്വതിയെ പിന്തുണച്ച് സോഷ്യൽ മീഡിയ

പാര്‍വ്വതി നല്‍കിയ മറുപടിയെ പിന്തുണച്ച് നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിട്ടുണ്ട്.ജൂഡ് സ്ത്രീവിരുദ്ധനല്ല ! സംവരണവിരുദ്ധൻ തീരെയല്ല!കാട്ടിൽ നിന്ന് കുരങ്ങുകളെ പിടിച്ചോണ്ടു വന്ന് പരിശീലിപ്പിച്ച് പൊതുജനക്ഷേമത്തിനായി സർക്കസ് കമ്പനി നടത്തുന്ന 'മൃഗശിക്ഷകനാണ്' ആ മഹാനായ മനുഷ്യൻ എന്നാണ് ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. രശ്മി നായർ, സജിത മഠത്തിൽ, ഹർഷൻ തുടങ്ങി നിരവധി പേർ പാർവ്വതിയുടെ ട്വീറ്റ് പങ്ക് വെച്ച് രംഗത്തുണ്ട്.

ജൂഡിന്റെ മറുപടി

ജൂഡ് ആന്റണിയുടെ മറുപടി പോസ്റ്റ്

എംഎം മണിക്ക് പരിഹാസം

എംഎം മണിക്ക് പരിഹാസം

ഇതാദ്യമായല്ല സോഷ്യല്‍ മീഡിയ ജൂഡ് ആന്റണിയെ എടുത്ത് ഉടുക്കുന്നത്. നേരത്തെ എംഎം മണിയെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കുന്നതായി വാര്‍ത്ത വന്നപ്പോള്‍ വെറുതേ സ്‌കൂളില്‍ പോയി എന്ന് പോസ്റ്റിട്ട ആളാണ് ജൂഡ്. വിദ്യാഭ്യാസം കുറവായ മണി മന്ത്രിയായതിനെ പരിഹസിക്കുന്നതായിരുന്നു ആ പോസ്റ്റ്. കണക്കിന് പൊങ്കാല അന്ന് ജൂഡ് വാങ്ങിച്ച് കൂട്ടുകയും ചെയ്തു.

സൗമിനി ജെയിന്‍ നൽകിയ പരാതി

സൗമിനി ജെയിന്‍ നൽകിയ പരാതി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഹ്രസ്വചിത്രമെടുത്ത ജൂഡ് ആന്റണിയാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന വിരോധാഭാസവും പലരും ചൂണ്ടിക്കാട്ടുന്നു. ഷൂട്ടിംഗിന് പാര്‍ക്കിന് അനുമതി നിഷേധിച്ചതിന് അപമര്യാദയായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കാട്ടി ജൂഡിനെതിരെ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നേരത്തെ പരാതി നല്‍കിയതും വിവാദമായിരുന്നു.

English summary
Jude Anthany's reply to Parvathy's OMKV tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X