• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കവിതാ മോഷണ വിവാദത്തിൽ ദീപ നിശാന്തിനെ രൂക്ഷമായി പരിഹസിച്ച് ജൂഡ്, പോസ്റ്റ് വൈറൽ

  • By Anamika Nath

കോഴിക്കോട്: കവിത മോഷണത്തില്‍ പിടിക്കപ്പെട്ടതോടെ കേരളത്തിലെ സാംസ്‌ക്കാരിക മണ്ഡലം ദീപ നിശാന്തിനെ ഏതാണ്ട് ഒറ്റപ്പെടുത്തിയ മട്ടാണ്. പല പൊതുപരിപാടികളില്‍ നിന്നും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദീപ നിശാന്തിനേയും കവിത മോഷണത്തിലെ കൂട്ട് പ്രതി എംജെ ശ്രീചിത്രനേയും ഒഴിവാക്കിയിട്ടുണ്ട്.

രണ്ട് പേരും നിലത്ത് വീണു കിടക്കുകയാല്‍, നേരത്തെ ഇവരില്‍ നിന്ന് വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങിയിട്ടുളളവരെല്ലാം പകരം വീട്ടിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകം ബല്‍റാമിന് നല്‍കണമെന്ന് ശബരിമല വിഷയത്തില്‍ പരിഹസിച്ച ശ്രീചിത്രന് അതേനാണയത്തില്‍ കഴിഞ്ഞ ദിവസം വിടി ബല്‍റാം കവിതാ മോഷണത്തില്‍ മറുപടി കൊടുത്തിരുന്നു. സമാനമായി ദീപ നിശാന്തിനോട് പഴയൊരു കണക്ക് വീട്ടിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി.

ദീപയ്ക്കെതിരെ ഊർമ്മിള ഉണ്ണി

ദീപയ്ക്കെതിരെ ഊർമ്മിള ഉണ്ണി

കവിത മോഷണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി കണക്ക് തീര്‍ക്കലുകള്‍ക്കാണ് സോഷ്യല്‍ മീഡിയ വേദിയാകുന്നത്. താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടതിന്റെ പേരില്‍ നടി ഊര്‍മ്മിള ഉ്ണ്ണിയെ ദീപ നിശാന്ത് നിശിതമായി വിമര്‍ശിച്ചിരുന്നു. ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് പ്രതിഷേധ സൂചകമായി ദീപ നിശാന്ത് വിട്ട് നില്‍ക്കുകയും ചെയ്യുകയുണ്ടായി.

പകരത്തിന് പകരം

പകരത്തിന് പകരം

ഇപ്പോള്‍ കവിത വിവാദത്തില്‍ നാണംകെട്ട് നില്‍ക്കേ പഴയ കണക്ക് വീട്ടി നടിയും മകളും രംഗത്ത് വന്നിരുന്നു. കോപ്പിയടിക്കുന്ന ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുത് എന്ന് എന്റെ ജാതകത്തിലുണ്ട് എന്നാണ് ഊര്‍മ്മിള ഉണ്ണി തിരിച്ചടിച്ചത്. ദീപ നിശാന്തിന്റെ പേരെടുത്ത് പറയാതെ ആണ് കവിതാ മോഷണ വിവാദത്തില്‍ സംവിധായകനായ ജൂഡ് ആന്റണിയുടെ പരിഹാസം കലര്‍ന്ന ഫേസ്ബുക്ക് കുറിപ്പ്.

പരിഹസിച്ച് ജൂഡും

പരിഹസിച്ച് ജൂഡും

'ഒരു ദിവസം ഡുണ്ടുമോൾ ക്ലാസ്സിൽ ഒരു കിടിലൻ റബർ കൊണ്ട് വന്നു. എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോ ചിലർ പറഞ്ഞു ഇത് പിക്കുവിന്റെ റബർ ആണല്ലോ എന്ന്. അപ്പൊ ഡുണ്ടുമോൾ പറഞ്ഞു ഞ്ഞിങ്ങൾക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ. പിക്കു കഷ്ടപ്പെട്ട് റബർ വാങ്ങിയത് കടക്കാരൻ ബില്ല് സഹിതം കാണിച്ചപ്പോ ഡുണ്ടുമോൾ ചിണുങ്ങി കൊണ്ട് പറയുവാ ഇത് എനിച്ചും ബോളു ചേട്ടായി തന്നതാ ഞാൻ എന്ത് ചെയ്യാനാ എന്ന്. പാവം ഡുണ്ടു മോൾ' എന്നാണ് പോസ്റ്റ്.

പാർവ്വതിക്ക് പരിഹാസം

പാർവ്വതിക്ക് പരിഹാസം

ജൂഡ് ആന്റണിയും ദീപ നിശാന്തും തമ്മിലുളള പഴയ വാക്‌പോരിന്റെ വിവരങ്ങളിങ്ങനെയാണ്. മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വ്വതിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ ജൂഡ് പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ഇതാണ്: ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു.

കൊച്ചി മേയറെ അപമാനിച്ചു

കൊച്ചി മേയറെ അപമാനിച്ചു

മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ എന്നായിരുന്നു പരിഹാസം. ഈ പോസ്റ്റിന്റെ പേരിൽ ജൂഡിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. മാത്രമല്ല കൊച്ചി മേയർ സൌമിനി ജെയിനെ അപമാനിച്ചതിന്റെ പേരിൽ ജൂഡിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാലപീഡനത്തിന് എതിരെയുളള ചിത്രത്തിന് സുഭാഷ് പാർക്ക് വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ടതായിരുന്നു തർക്കം.

പിന്തുണച്ച് ഭാഗ്യലക്ഷ്മി

പിന്തുണച്ച് ഭാഗ്യലക്ഷ്മി

ജൂഡിനെ പിന്തുണച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത് വരികയുണ്ടായി. ജൂഡ് സ്ത്രീ വിരുദ്ധനല്ലെന്നും അൽപം മുൻകോപമുണ്ടെന്നേ ഉളളൂ എന്നുമായിരുന്നു ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണം. പാർവ്വതിയെ പരിഹസിച്ചതിനേയും സൌമിനി ജെയിൻ വിഷയത്തിലും ജൂഡിനെ വിമർശിച്ച് അന്ന് ദീപ നിശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ കൂടി പങ്കുവെച്ച് കൊണ്ടായിരുന്നു പ്രതികരണം.

സംവരണവിരുദ്ധൻ തീരെയല്ല!

സംവരണവിരുദ്ധൻ തീരെയല്ല!

ജൂഡ് സ്ത്രീവിരുദ്ധനല്ല ! സംവരണവിരുദ്ധൻ തീരെയല്ല! കാട്ടിൽ നിന്ന് കുരങ്ങുകളെ പിടിച്ചോണ്ടു വന്ന് പരിശീലിപ്പിച്ച് പൊതുജനക്ഷേമത്തിനായി സർക്കസ് കമ്പനി നടത്തുന്ന 'മൃഗശിക്ഷകനാണ്' ആ മഹാനായ മനുഷ്യൻ! വിജയലക്ഷ്മി കാൽനൂറ്റാണ്ടുകാലം മുമ്പ് ഒരു കവിതയെഴുതിയിട്ടുള്ളതും ഈ ശിക്ഷണത്തെപ്പറ്റിത്തന്നെയാണ്.. പെണ്ണിനെ സർക്കസ്സിലെ അടിമക്കുരങ്ങായി കണ്ട് അഗ്നിവളയത്തിലൂടെയുള്ള പരിശീലനം നൽകുന്ന, വരച്ച വരകൾക്കപ്പുറം ചാടുന്ന മൃഗത്തെ ചാട്ടവാറു കൊണ്ടും തെറി വാക്കുകൾ കൊണ്ടും അഭിഷേകം നടത്തുന്ന എല്ലാ മൃഗശിക്ഷകർക്കും ആ കവിത ഡെഡിക്കേറ്റ് ചെയ്യുന്നു എന്നായിരുന്നു പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വീണ് കിടക്കുന്നവരെ തല്ലാനില്ല, വീണു എന്നതാണ് ശിക്ഷ, ദീപ നിശാന്ത് വിഷയത്തിൽ പ്രതികരിച്ച് മാല പാർവ്വതി

English summary
Jude Anthony's facebook post against Deepa Nishanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X