സംവിധായകന്‍ ജൂഡ് ആന്റണിയെ അറസ്റ്റ് ചെയ്തു..!! കൊച്ചി മേയറെ ഭീഷണിപ്പെടുത്തി..!!
കൊച്ചി: മലയാളത്തിലെ ശ്രദ്ധേയനായ യുവസംവിധായകന്‍ ജൂഡ് ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മേയര്‍ സൗമിനി ജയനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ജൂഡിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ജൂഡിനെതിരെ കേസ് എടുത്തിരിക്കുന്നത്.

കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ കഴിഞ്ഞ ദിവസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷൂട്ടിംഗിനായി സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് ജൂഡ് മേയറെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

തിങ്കളാഴ്ചയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മേയര്‍ സൗമിനി ജെയ്ന്‍ പരാതി നല്‍കിയത്. കമ്മീഷണര്‍ പരാതി സെന്‍ട്രല്‍ പോലീസിന് കൈമാറുകയായിരുന്നു. മേയറെ ഭീഷണിപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്ന് ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു ബോധവത്ക്കരണ വീഡിയോ ചെയ്യാനുള്ള ആലോചനയാണ് കാര്യങ്ങളുടെ തുടക്കമെന്ന് ജൂഡ് പറയുന്നു.

അടുത്ത സുഹൃത്ത് കൂടിയായ നടന്‍ നിവിന്‍ പോളിയോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ ചെയ്യാമെന്ന് സമ്മതിച്ചു. കൂടുതല്‍ കുട്ടികളിലേക്കും പൊതുജനങ്ങളിലേക്കും വീഡിയോ എത്തിക്കണം എന്ന ലക്ഷ്യത്തോടെ ആശയവുമായി ബാലാവകാശ കമ്മീഷനെ സമീപിച്ചു.

പ്രതിഫലമൊന്നും കൂടാതെ അത്തരമൊരു വീഡിയോ ചെയ്യാം എന്നു പറഞ്ഞപ്പോള്‍ ബാലാവകാശ കമ്മീഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കമ്മീഷന്റെ മേല്‍നോട്ടത്തില തിരക്കഥ പൂര്‍ത്തിയാക്കി ഷൂട്ടിംഗിന് തയ്യാറെടുത്തു. മന്ത്രി ശൈലജ ടീച്ചറും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.

ഈ വീഡിയോ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കാമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ബോധിനി എന്ന സംഘടന ഷൂട്ടിംഗിന്റെ എല്ലാ ചിലവുകളും വഹിക്കാമെന്ന് അറിയിച്ചു. അതോടെ ലൊക്കേഷന്‍ അന്വേഷണം തുടങ്ങി.

എറണാകുളം സുഭാഷ് പാര്‍ക്ക് അനുയോജ്യമായ ലൊക്കേഷന്‍ ആണെന്ന് തോന്നി. മേയര്‍ സൗമിനി ജെയ്‌നെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ സര്‍ക്കാരില്‍ നിന്നും ഓര്‍ഡര്‍ കൊണ്ടുവാ, അപ്പോള്‍ അനുമതി തരാം എന്നായിരുന്നു ലഭിച്ച മറുപടി. ഇതേത്തുടര്‍ന്ന് ശൈലജ ടീച്ചറെ ബന്ധപ്പെട്ടു.

അനുമതി നല്‍കണം എന്ന ശുപാര്‍ശ മന്ത്രി മേയര്‍ക്കയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മേയറുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ തിങ്കളാഴ്ച ഓഫീസില്‍ വരാന്‍ ആവശ്യപ്പെട്ടു. അത് പ്രകാരം ചെന്നപ്പോള്‍ മേയര്‍ പറഞ്ഞത് മന്ത്രിയെക്കൊണ്ട് പറയിപ്പിച്ചത് അപമാനിച്ചത് പോലെ ആണ് എന്നായിരുന്നു.

ക്ഷമ പറഞ്ഞിട്ടും ഷൂട്ടിന് അനുമതി നല്‍കില്ല എന്ന് തന്നെയായിരുന്നു മേയറുടെ നിലപാട്. ഒരു നല്ല കാര്യത്തിന് സഹായിക്കാത്തത് മോശമായിപ്പോയി എന്നും പ്രതികരിക്കുമെന്നും താന്‍ പറഞ്ഞു. കേസ് ഉണ്ടെന്ന് അറിഞ്ഞും മേയറെ കണ്ട് ക്ഷമ ചോദിച്ചു. പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണം എന്നായിരുന്നു മറുപടിയെന്നും ജൂഡ് പറയുന്നു.
ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications