ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പേജില്‍ തെറി അഭിഷേകം, ''ടിപി' യാണ് വിഷയം!!
സംവിധായകന്‍ ജൂഡ് ആന്റണി ഒന്ന് പരിഹസിക്കാന്‍ ശ്രമിച്ചതാ, സംഗതി ചീറ്റി പോയി. ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കാനുള്ള മീഡിയമാണ് സോഷ്യല്‍ മീഡിയ എന്ന് തെറ്റുധരിച്ചെങ്കില്‍ ജൂഡിന് തെറ്റി. പോസ്റ്റിന് കിട്ടിയ മറുപടി കണ്ടപ്പോള്‍ അത് മനസ്സിലായി കാണും.
നയതന്ത്ര വിദഗ്ധന്‍ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ തല്ലിയത് ടിപി പേരില്‍ ഉള്ളത് കൊണ്ടാണ് എന്ന് പറഞ്ഞ് പരിഹസിച്ച് നടന്‍ ടിപി മാധവന്‍ സര്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ എന്നായിരുന്നു പോസ്റ്റ്. തെറിയുടെ പൂരമായിരുന്നു പിന്നീട് പേജില്‍.

തുടക്കത്തില്‍ വന്ന പോസ്റ്റുകള്‍ക്ക് ജൂഡ് മറുപടി നല്‍കിയെങ്കിലും പിന്നീട് പിടിച്ച് നില്‍ക്കാല്‍ കഴിഞ്ഞില്ല. ജൂഡ് ആന്റണിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണം എന്ന് വരെ എത്തി വിമര്‍ശനങ്ങള്‍. സ്വയം പിടിച്ച പുലിവാല്‍ ഒഴിവാക്കാന്‍ മുങ്ങുക മാത്രമേ ജൂഡിന് മുന്നില്‍ വഴിയുണ്ടായിരുന്നുള്ളൂ.
T P Madhavan sir, onnu sookshikkunnathu nallatha.
Posted by Jude Anthany Joseph on Saturday, January 30, 2016












Click it and Unblock the Notifications