ദൈവം കേരളത്തിന് നല്‍കിയ ദുരന്തമാണ് രാഷ്ട്രീയക്കാരെന്ന് ജൂഡ് ആന്റണി
കൊച്ചി: കേരള രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ആളിക്കത്തുകയാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ കളിയാക്കി കൊണ്ട് ട്രോളര്‍മാരും വിമര്‍ശകരും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ്. ഇതിനിടയില്‍ ചലച്ചിത്ര പ്രവര്‍ത്തകരും കേരള രാഷ്ട്രീയത്തെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തി. സംവിധായകന്‍ ആഷിക് അബുവിനു പിന്നാലെ ജൂഡ് ആന്റണിയാണ് രാഷ്ട്രീയക്കാരെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയത്.
ലോകത്തില്‍ പല ദുരന്തങ്ങളും സംഭവിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും വലിയ സുനാമിയും ഭൂകമ്പവും രാഷ്ട്രീയമാണെന്നാണ് ജൂഡ് പറയുന്നത്. ഭൂകമ്പം, തീവ്രവാദം, പട്ടിണി മരണം, വെള്ളപ്പൊക്കം, സുനാമി എന്നിങ്ങനെ പല കഷ്ടതകളും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ദൈവം വീതിച്ചു കൊടുത്തു.

അതേസമയം, കേരളത്തിന് ദൈവം തന്ന ദുരന്തമേതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂവെന്നാണ് ജൂഡ് പറയുന്നത്. രാഷ്ട്രീയം..കേരളത്തിന് രാഷ്ട്രീയക്കാര്‍ എന്ന കഷ്ടത്തെയാണ് ദൈവം കൊടുത്തതെന്നും ജൂഡ് വ്യക്തമാക്കുന്നു.
ഭൂകമ്പം,തീവ്രവാദം,പട്ടിണി മരണം, വെള്ളപ്പൊക്കം,സുനാമി എന്നിങ്ങനെ കഷ്ടതകളെ ലോകത്തിന്‍റെ പലഭാഗങ്ങളിലേക്ക് ദൈവം വീതിച്ചു കൊടുത്തു. കേരളത്തിന് രാഷ്ട്രീയക്കാരെയും കൊടുത്തു.
Posted by Jude Anthany Joseph on Thursday, January 28, 2016
എന്തൊക്കെ ആരോപണങ്ങള്‍ തലയ്ക്കു മീതെ വന്നാലും മന്ത്രി കസേര വിട്ടു കൊടുക്കരുത് സാര്‍..എന്നു പരിഹസിച്ചാണ് ആഷിക് അബു എത്തിയിരുന്നത്. ജനാധിപത്യം എന്നു കേട്ടാല്‍ ജനം പേടിച്ചോടുന്ന കാലം വരെ അങ്ങ് പിടിച്ചുനില്‍ക്കണമെന്നും ആഷിക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് കേരള രാഷ്ട്രീയക്കാരെ പരിഹസിച്ചു കൊണ്ട് ജൂഡ് ആന്റണി എത്തിയത്.












Click it and Unblock the Notifications