• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പല പുരോഗമനവാദികളും പുറത്തുവരുമെന്ന് ജൂഡ് ആന്റണി... എന്താണുദ്ദേശിച്ചത്?

  • By Sruthi K M

കൊച്ചി: ചുംബന സമരത്തിലൂടെ പ്രശസ്തരായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതോടെ ഇവര്‍ക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തി. സംവിധായകനും നടനുമായ ജൂഡ് ആന്റണിയാണ് ഇതിനെതിരെ ആദ്യം പ്രതികരിച്ചത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനു പിന്നില്‍ പല പ്രമുഖരും ഉണ്ടെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ജൂഡ് ആന്റണിയുടേത്. പല പുരോഗമനവാദികളുടെയും യഥാര്‍ത്ഥ മുഖം പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നാണ് ജൂഡ് ആന്റണി പറഞ്ഞത്. ജൂഡിന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

യഥാര്‍ത്ഥ മുഖങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ

യഥാര്‍ത്ഥ മുഖങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ

ചുംബന സമര നേതാവ് പെണ്‍വാണിഭത്തിന് പിടിയിലായി. പല പുരോഗമന വാദികളുടെയും യഥാര്‍ത്ഥ മുഖം പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

വിമര്‍ശനങ്ങള്‍

ഒരു വികാരിയച്ചന്‍ ബാലപീഠനം നടത്തിയാല്‍ പല വികാരിയച്ചന്മാരുടെയും യഥാര്‍ത്ഥ മുഖം പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്ന് പറഞ്ഞാല്‍ താങ്കള്‍ അനുകൂലിക്കുമോ എന്ന ചോദ്യമാണ് പോസ്റ്റിനെതിരെ വന്നത്. അതു നിന്റെ വിവരക്കേടാ, പോയി മലയാളം പഠിച്ചിട്ടു വാ എന്നുള്ള ചുട്ട മറുപടിയാണ് ജൂഡ് നല്‍കിയത്.

നേതാക്കന്മാരുടെ ശ്രദ്ധയ്ക്ക്

നേതാക്കന്മാരുടെ ശ്രദ്ധയ്ക്ക്

ചുംബന സമരത്തിന് എല്ലാ ആശംസകളും കൊടുത്ത് ചാനലുകള്‍ കയറിയിറങ്ങി പ്രസംഗിച്ച പുരോഗമന നേതാക്കന്മാര്‍ ഇതും കൂടി പ്രോത്സാഹിപ്പിക്കണമെന്ന് ചിലര്‍ പറയുന്നു.

ചുംബനസമരത്തെ സപ്പോര്‍ട്ട് ചെയ്തവര്‍

ചുംബനസമരത്തെ സപ്പോര്‍ട്ട് ചെയ്തവര്‍

ചുംബനസമരത്തെ സപ്പോര്‍ട്ട് ചെയ്തവരും ജൂഡ് ആന്റണിയുടെ പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ടെത്തി. ചുംബനസമരം എന്ന ഐഡിയോളജിയെയാണ് ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്തത്. പശുപാലനും രശ്മിയും കാണിക്കുന്ന എല്ലാ കാര്യങ്ങളെയും അല്ലെന്നും ഇവര്‍ പറയുന്നു.

റാണി പത്മിനിക്കെതിരെ

റാണി പത്മിനിക്കെതിരെ

ആഷിക് അബുവിന്റെ റാണി പത്മിനി സിനിമയ്‌ക്കെതിരെ ജൂഡ് രംഗത്തുവന്നത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സിനിമ നിരാശപ്പെടുത്തിയെന്ന കമന്റിട്ട ജൂഡ് വിമര്‍ശകരുടെ ശല്യം കാരണം ഖേദം പ്രകടിപ്പിക്കുകയാണുണ്ടായത്.

English summary
Director Jude antony joseph facebook post talk about online sexracket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more