കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും, മലയാളത്തില്‍ സ്വജനപക്ഷപാതമില്ല'

Google Oneindia Malayalam News

കൊച്ചി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സിനിമയ്ക്കുളളിലെ വിവേചനം അടക്കമുളളവ വലിയ ചര്‍ച്ചയാവുകയാണ്. മലയാള സിനിമയിലും വിവേചനം നിലനില്‍ക്കുന്നുണ്ട് എന്ന് ആരോപിക്കുന്ന നടന്‍ നീരജ് മാധവിന്റെ കുറിപ്പ് വിവാദമായിരുന്നു. വളര്‍ന്ന് വരുന്നവരെ മുളയിലേ നുളളാനുളള ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നതടക്കമുളള ആരോപണങ്ങളാണ് നീരജ് ഉന്നയിച്ചത്. ഇതാരെന്ന് നീരജ് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ഫെഫ്കയും നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ നീരജിന് നല്‍കിയ മറുപടിയും ചര്‍ച്ചയായിരുന്നു.

jude

ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. മലയാള സിനിമയില്‍ സ്വജനപക്ഷപാതമില്ലെന്നും കഴിവുള്ളവരെ മലയാള സിനിമ കൈയും നീട്ടി സ്വീകരിക്കുമെന്നും ജൂഡ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. സിനിമയെ കെട്ടിപ്പിടിച്ചു സ്‌നേഹിച്ചാല്‍ സിനിമ നിങ്ങള്ക്ക് മുത്തം തന്നു മുറുകെ പിടിക്കും . മറ്റു പലതിന്റെയും പുറകെ പോയാല്‍ സിനിമ അതിന്റെ പാട്ടിന് പോകുമെന്നും ജൂഡ് ഓര്‍മ്മിപ്പിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

Recommended Video

cmsvideo
Alvin Anthony's reply to Neeraj Madhav's Claims | Oneindia Malayalam

മലയാള സിനിമയില്‍ നെപോറ്റിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. സെറ്റില്‍ ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ ചില സിനിമകളില്‍ തരം തിരിവുകള്‍ ഉണ്ടെന്നത് സത്യമാണ് . അസിസ്റ്റന്റ് ഡിറക്ടര്‍സ് കാമറ അസിസന്റ്‌സ് ജൂനിയര്‍സ് ഇവര്‍ക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല . അത് മാറും . മാറിക്കൊണ്ടിരിക്കുന്നു . കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും . കഴിവുള്ളവരെ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും . സിനിമയെ കെട്ടിപ്പിടിച്ചു സ്‌നേഹിച്ചാല്‍ സിനിമ നിങ്ങള്ക്ക് മുത്തം തന്നു മുറുകെ പിടിക്കും . മറ്റു പലതിന്റെയും പുറകെ പോയാല്‍ സിനിമ അതിന്റെ പാട്ടിന് പോകും.

ആലപ്പുഴയില്‍ ഇന്ന് 9 പേര്‍ക്ക് കൊറോണ, 10 പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 92 രോഗികള്‍ആലപ്പുഴയില്‍ ഇന്ന് 9 പേര്‍ക്ക് കൊറോണ, 10 പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 92 രോഗികള്‍

ഇടുക്കിയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊറോണ, ആര്‍ക്കും രോഗമുക്തിയില്ല; ജില്ലയില്‍ 35 പേര്‍ ചികിത്സയില്‍ഇടുക്കിയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊറോണ, ആര്‍ക്കും രോഗമുക്തിയില്ല; ജില്ലയില്‍ 35 പേര്‍ ചികിത്സയില്‍

ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു, ആജ് തക് അവതാരകയ്‌ക്കെതിരെ മലപ്പുറം പൊലീസില്‍ പരാതിഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു, ആജ് തക് അവതാരകയ്‌ക്കെതിരെ മലപ്പുറം പൊലീസില്‍ പരാതി

English summary
Jude Antony Joseph's note on nepotism in Malayalam cinema goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X