തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് പിന്മാറി.. ഇനി പരിഗണിക്കുക ജനുവരിയിൽ
ദില്ലി: കായല്‍ കയ്യേറ്റ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് പിന്മാറി. ജസ്റ്റിസ് എഎം ഖന്വില്കറാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്. ഇതോടെ കേസ് പരിഗണിക്കുന്നത് കോടതി ജനുവരിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുന്നിലേക്കാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി വന്നത്.
നേരത്തെ ലിസ്റ്റ് ചെയ്തിരുന്ന ബഞ്ചിന് മുന്നില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേക്ക് കേസെത്തിയത്. എന്നാല്‍ തോമസ് ചാണ്ടിയുടെ അഭിഭാഷകന് നല്കിയ കത്ത് കോടതി അലക്ഷ്യമാണെന്ന് സിപിഐ അംഗം ടിഎന്‍ മുകുന്ദന് വേണ്ടി അഭിഭാഷകന് വികെ ബിജു ചൂണ്ടിക്കാട്ടി. ഇതോടെയാണ് ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ പിന്മാറിയത്.

ജനുവരിയില്‍ പുതിയ ബെഞ്ചാകും തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുക. കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയില്‍ നിന്നും കടുത്ത വിമര്‍ശമാണ് തോമസ് ചാണ്ടി നേരിട്ടത്. മന്ത്രി സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത് കൂട്ടുത്തരവാദിത്വം ഇല്ലാതായി എന്നതിന് തെളിവായി കോടതി ചൂണ്ടിക്കാട്ടി. ഈ ഹൈക്കോടതി വിധി റദ്ദാക്കണം എന്നും തന്റെ പേര് പരാമര്‍ശിക്കുന്ന ഈ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായുള്ള തുടര്‍നടപടികളും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് അപ്പീലുമായി തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications