കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ പ്രായം ഉയര്‍ത്തിയതോടെ സ്ത്രീയെ വ്യക്തിത്വമുളളവളാക്കി: ഹൈക്കോടതി റിട്ട. ജഡ്ജി ആര്‍ ബസന്ത്

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ട് വയസ്സിലേക്ക് ഉയര്‍ത്തിയ നിയമനിര്‍മാണത്തിലൂടെ സ്ത്രീയെ കേവലമൊരു ഭോഗവസ്തു എന്നതില്‍ നിന്ന് വ്യക്തിത്വമുളള ഒരാളാക്കി മാറ്റിയെന്ന് കേരള ഹൈക്കോടതി റിട്ട.ജഡ്ജി ആര്‍ ബസന്ത്.

സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ നടന്ന സ്ത്രീകള്‍, കുട്ടികള്‍: സുരക്ഷയും കരുതലും സോഷ്യല്‍ ടോക്കില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ നിയമം രാജ്യത്ത് വലിയ വിപ്ലവമാണുണ്ടാക്കിയത്. സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ എതിരെ ഒരു പീഡനം നടന്നതോ നടക്കാന്‍ പോകുന്നതോ ആരെങ്കിലും അറിഞ്ഞാല്‍ അത് പോലീസിനെയോ മറ്റ് ബന്ധപ്പെട്ടവരെയോ താമസം കൂടാതെ അറിയിക്കല്‍ ഓരോ പൗരന്റെയും നിയമപരമായ ബാധ്യതയാണ്.

basanth

സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ നടന്ന സോഷ്യല്‍ ടോക്കില്‍ റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.ബസന്ത് മുഖ്യ പ്രഭാഷണം നടത്തുന്നു

അങ്ങനെ ചെയ്യാതിരിക്കുന്നത് ക്രിമിനല്‍ കുറ്റവുമാണ്. ഏത് കുറ്റം ചെയ്താലും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. രാഷ്ര്ടീയ സോഷ്യലിസത്തില്‍ നിന്ന് വ്യത്യസ്തമായി ഭരണ ഘടനാപരമായ സോഷ്യലിസം ദുര്‍ബലരെ പരിഗണിക്കുന്നതും പാവപ്പെട്ടവരെ സംരക്ഷിക്കുന്നതും അവശ ജനവിഭാഗത്തോട് അനുകമ്പാപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.


പരിപാടി ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ്‌കുമാര്‍ പോള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എം.സഫറുള്ള അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് മനോരോഗ വിഭാഗം തലവന്‍ ഡോ. ടി.എം.രഘുറാം വിഷയമവതരിപ്പിച്ച് പ്രസംഗിച്ചു. സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ ഇഫ്ത്താര്‍ സന്ദേശം നല്‍കി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.എം.സുബൈദ, അഡ്വ. ടി.കെ.ഹംസ, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.സി.മുഹമ്മദ് അഷ്‌റഫ്, ജസ്റ്റിഷ്യ കേരളയുടെ പ്രസിഡന്റ് അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത്, അഡ്വ. കെ.ഫിറോസ് ബാബു, എം.പി.എ ഹമീദ് കുരിക്കള്‍, അഡ്വ. പി.സി.മൊയ്തീന്‍, സി.എസ്.ഐ ചര്‍ച്ച് വികാരി ജയദാസ് മിത്രന്‍, നസിറുദ്ദീന്‍ ആലുങ്ങല്‍, ടി.പി.വിജയകുമാര്‍, പി.വി.മുഹമ്മദ്കുട്ടി പ്രസംഗിച്ചു.

English summary
judge r basanth's speech in manjeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X