Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം: ഹൈക്കോടതിയെ സമീപിച്ച് അന്വേഷണ ഏജന്‍സി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച നടപടിക്കെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ഉത്തരവ് ഇറക്കിയതെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.

kerala

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് കമ്മിഷനെ നിയമിച്ചതെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണ ക്കടത്ത് കേസില്‍ മുഖ്യമന്ത്രിടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രതികളായ സ്വപ്‌ന സുരേഷ് സന്ദീപ് നായര്‍ എന്നിവരുടെ വെളിപ്പെടുത്തല്‍.

നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയാല്‍ രക്ഷപ്പെടുത്താമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് സന്ദീപ് നായര്‍ കോടതിക്ക് കത്തയച്ചത്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇ ഡിക്കെതിരെ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്. കേന്ദ്ര ഏജൻസികൾ നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്നാണ് കമ്മീഷൻ പരിശോധിക്കുന്നത്.

ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+