ലൈംഗികാതിക്രമം നടന്നു!! നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ നടുക്കുന്ന വെളിപ്പെടുത്തല്‍...
മേക്കപ്പ് ആര്‍ട്ടിസ്റ്റ് പോലീസില്‍ പരാതി നല്‍കി
കൊച്ചി: സിനിമ മേഖലയില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങളുടെ കഥകള്‍ ഒന്നൊന്നായി പുറത്തു വരവെ പുതിയൊരു വെളിപ്പെടുത്തല്‍ കൂടി. യുവ നായിക നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജൂലി ജൂലിയനാണ് നടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ബഹുബാഷാ സിനിമയില്‍ ജോലി ചെയ്യവെ തനിക്കെതിരേ ലൈംഗികാതിക്രമം നടന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

സംഭവം നടന്നത്
പ്രാണയെന്ന സിനിമയില്‍ ജോലി ചെയ്യവെയാണ് തനിക്കു ദുരനുഭവമുണ്ടായതെന്നാണ് ജൂലി വെളിപ്പെടുത്തിയത്. ഒക്ടോബര്‍ 15നായിരുന്നു ഈ സംഭവം നടന്നത്. എറണാകുളം ഐജി ഓഫീസില്‍ ഇതേക്കുറിച്ച് ഇവര്‍ പരാതി നല്‍കുകയും ചെയ്തു.

വില്ലയിലെത്തിയപ്പോള്‍ കണ്ടത്
സലിം വില്ലയിലാണ് അന്നു താന്‍ താമസിച്ചിരുന്നത്. ഷൂട്ടിങ് സെറ്റില്‍ നിന്നു താമസസ്ഥലത്ത് എത്തിയപ്പോള്‍ മുറി തുറന്നു കിടക്കുകയായിരുന്നു. വീട്ടിലെ വിലപിടിപ്പുള്ള മേക്കപ്പ് സാധനങ്ങള്‍ നഷ്ടപ്പെട്ടതായും ജൂലി പരാതിപ്പെട്ടു.

മാനഭംഗശ്രമം
സംഭവത്തെക്കുറിച്ച് വില്ലയുടെ ഉടമസ്ഥരെ അറിയിച്ചെങ്കിലും ഇതു തര്‍ക്കത്തില്‍ കലാശിച്ചു. തുടര്‍ന്നാണ് വില്ലയുടെ ഉടമയും മറ്റു ചിലരും തന്നെ മുറിയിലെത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ജൂലി പരാതിയില്‍ കുറിച്ചു.

അവര്‍ പിന്‍മാറി
താന്‍ ബഹളം വച്ചതോടെ ആളുകള്‍ കൂടുകയും തുടര്‍ന്ന് അവര്‍ പിന്തിരിയുകയുമായിരുന്നുവെന്ന് ജൂലി പരാതിപ്പെട്ടു. അസഭ്യം പറഞ്ഞ് അവര്‍ അവിടെ നിന്നു പോവുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കും പങ്ക്?
പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയെയും എതിര്‍ കക്ഷിയാക്കിയാണ് ജൂലി പോലീസില്‍ പരാതി നല്‍കിയത്. തനിക്കെതിരായ ഗൂഡാലോചനയില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായും ജൂലി ആരോപിക്കുന്നു.

പീഡനം നേരത്തേയും
സലിം വില്ലയില്‍ നേരത്തേയും ഇതുപോലെയുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നു ജൂലി പറയുന്നു. നിസ്സഹായരായ പെണ്‍കുട്ടികള്‍ പക്ഷെ ഇതിനെക്കുറിച്ച് പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

മുറിയില്‍ പൂട്ടിയിട്ടു
തനിക്കെതിരേ നടന്ന പീഡനശ്രമത്തെക്കുറിച്ച് ആരോ പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്നു പോലീസ് ഇവിടെയെത്തുകയും ചെയ്തു. എന്നാല്‍ സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്ന പേരില്‍ തന്നെ പൂട്ടിയിട്ടുവെന്നും പോലീസിനെ തിരിച്ച് അയക്കുകയായിരുന്നുവെന്നും ജൂലി പരാതിയില്‍ ചൂണ്ടിക്കാട്ടി.

ആരോപണങ്ങള്‍ തള്ളി അണിയറപ്രവര്‍ത്തകര്‍
ജൂലിയുടെ ആരോപണങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞു. ഹോട്ടലില്‍ വച്ചു അമിതമായി മദ്യപിച്ച് ജൂലി ബഹളം വച്ചതായും തുടര്‍ന്നു ഇവരെ സെറ്റില്‍ നിന്നും പറഞ്ഞു വിടുകയായിരുന്നുവെന്നുമാണ് സംവിധായകന്‍ വി കെ പ്രകാശ് വ്യക്തമാക്കി.












Click it and Unblock the Notifications