കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവൻ മോഹങ്ങളുമായി മഹാരാജാസിലേക്ക്; ഒടുവിൽ മൃതശരീരം ബാക്കി;അഭിമന്യുവിന്റെ ഓര്‍മ്മകളിൽ അവരുണ്ട് ഇവിടെ!

Google Oneindia Malayalam News

വടകര : ക്യാമ്പസ് രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു പോയിട്ട് ഇന്ന് നാലു വർഷം. കേരളത്തെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന അരും കൊലയായിരുന്നു അഭിമന്യുവിന്റേത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റതായിരുന്നു അഭിമന്യുവിന്റെ മരണത്തിന് കാരണം.

അഭിമന്യു രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അർദ്ധരാത്രിയിൽ മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ ഒന്ന് ഒത്തുകൂടി. ഒരു ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പിന്നിൽ എത്രയോ നടന്നു നീങ്ങാനുള്ള സാധാരണക്കാരനെ ഈ ഒത്തുചേരലിൽ വീണ്ടും ഓർത്തു.

നാലു വർഷങ്ങൾക്ക് മുൻപ് അഭിമന്യു കുത്തേറ്റ് വീണ സ്ഥലത്താണ് അർദ്ധരാത്രി എസ് എഫ് ഐ പ്രവർത്തകർ വീണ്ടും ഒന്നിച്ചത്. സംഭവ സ്ഥലത്തെ ചുവരിൽ പ്രതീകാത്മകമായി വർഗീയത തുലയട്ടെ എന്ന് എഴുതി.

1

എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിൽ ആയിരുന്നു ഈ ഒത്തുചേരൽ.. കോളേജിനുള്ളിലെ അഭിമന്യുവിന്റെ ചിത്രത്തിനു മുന്നിൽ എസ് എഫ് ഐ പ്രവർത്തകരും അഭിമന്യുവിന്റെ സഹപാഠികളും മെഴുകുതിരി കത്തിച്ചു. അർദ്ധരാത്രിയിൽ വൈകി നടന്ന ഒരു ഒത്തുചേരൽ ആയിരുന്നു അത്. സമയം എങ്ങനെ പോയാലും ഒരു മണിയോട് അടുത്തിരിക്കും.

ഉദയ്പൂർ: പ്രതികള്‍ക്ക് ബിജെപി ബന്ധമോ, അതോ തന്ത്രമോ? പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നിലെന്ത്ഉദയ്പൂർ: പ്രതികള്‍ക്ക് ബിജെപി ബന്ധമോ, അതോ തന്ത്രമോ? പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നിലെന്ത്

2

എന്നിരുന്നാലും അഭിമന്യുവിന്റെ മികവറിയുന്ന വിദ്യാർത്ഥികൾ എല്ലാം ഈ ഒത്തുചേരലിൽ പങ്കെടുത്തു. എസ് എഫ് ഐയുടെ നേതൃത്വത്തിൽ ഇത്തവണ കൊല്ലപ്പെട്ട അഭിമന്യുവിന്റെ രക്തസാക്ഷി ദിനാചരണം നടത്തുന്നത് വ്യത്യസ്ത രീതിയിലാണ്. വർഗീയതയ്ക്കും വലതുപക്ഷം നുണ പ്രചാരണങ്ങൾക്കും എതിരെ വിദ്യാർത്ഥികൾ പ്രതിരോധ സദസുകൾ സംഘടിപ്പിക്കാൻ നിശ്ചയിച്ചു.

3

ഒരു നല്ല ശാസ്ത്രജ്ഞനായി മാറണം എന്ന ഒറ്റ ആഗ്രഹം ആയിരുന്നു അഭിമന്യുവിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും ക്യാമ്പസ് രാഷ്ട്രീയത്തിൽ നിന്നും അഭിമന്യു ഒട്ടും പിന്നിലോട്ട് നിന്നില്ല. ഒരുപാട് ആഗ്രഹങ്ങളുമായി ഇടുക്കി വട്ടവടയിൽ നിന്നും പ്രതീക്ഷകൾ നിറവേറ്റാൻ മഹാരാജാസ് കോളേജിൽ എത്തിയ 19 വയസ്സുകാരനായിരുന്നു അഭിമന്യു. കോളേജിനുള്ളിൽ വർഗീയത തുലയട്ടെ എന്ന് ചുവരിൽ എഴുതിയിരുന്നു. ഇതിനു മുന്നിലാണ് ജീവൻ പൊലിഞ്ഞ് വീണത്.

പൂർണ്ണിമ ചേച്ചിയുടെ ഈ ചിത്രത്തിൽ വീണു പോയി ആരാധകർ; കിടിലൻ ഫോട്ടോസ്; ചിത്രങ്ങൾ വൈറൽ

4

സഹപാഠികളോട് മികച്ച സമീപനം പുലർത്തുന്ന അഭിമന്യുവിന്റെ വേർപാടിൽ ഇന്നും സുഹൃത്തുക്കൾ പറയുന്നത് കൈപിടിച്ച് കൂടെ നിന്നവൻ കൺമുന്നിൽ ഇല്ല എന്നത് ഇപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ്. 2018 ജൂലൈ 2 ആയിരുന്നു ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഫലമായി അഭിമന്യു കുത്തേറ്റ് മരണപ്പെട്ടത്. അർദ്ധരാത്രിയിൽ കോളേജിൽ ആയിരുന്നു സംഭവം.

5

ഒന്നാംവർഷ ബിരുദ്ധ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോളേജ് അലങ്കരിക്കുന്ന സമയമായിരുന്നു ഇത്. അലങ്കാര വിഷയത്തിൽ ഉണ്ടായ തർക്കമാണ് പിന്നീട് അക്രമത്തിൽ കലാശിച്ച് കൊലപാതകത്തിലേക്ക് എത്തിയത്. പുറത്തുനിന്ന് അടക്കം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ എത്തി അഭിമന്യുവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. അന്നേ സമയം തന്നെ സഹപാഠികൾക്ക് മുന്നിൽ അഭിമന്യു മരിച്ചുവീണു. ഒപ്പം ഉണ്ടായിരുന്ന അർജുൻ എന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു.

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍
6

ഇന്നും ഓർമ്മയായി നിലനിൽക്കുന്ന ഈ സംഭവത്തിൽ ആകെ 27 പേരെയാണ് പോലീസ് പ്രതിചേർത്തത്. പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ 16 വരെയുള്ള പ്രതികളെയാണ്. പ്രതികൾക്കെതിരെ കൊലപാതകം, സംഘംചേര്‍ന്ന് മര്‍ദിക്കല്‍, വധിക്കണമെന്ന ഉദ്ധേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തുകയായിരുന്നു.

English summary
July 2, 2022 marks 4 years since Abhimanyu, student of Maharajas College ernakulam, passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X