Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തെ ചരിത്ര ജുമുഅയ്ക്ക് നേതൃത്വം നൽകിയ ജാമിദ ടീച്ചറെ കൊല്ലുമെന്ന് ഭീഷണി! വിമർശനം വേണ്ടെന്ന്..

സാധാരണരീതിയിൽ പുരുഷന്മാരാണ് ജുമുഅ നമസ്കാരത്തിന് നേതൃത്വത്തിന് നൽകാറുള്ളത്.

മലപ്പുറം: ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയ രാജ്യത്തെ ആദ്യ മുസ്ലീം വനിതയെന്ന് അവകാശപ്പെടുന്ന ജാമിദ ടീച്ചർക്ക് നേരെ വധഭീഷണി. മുസ്ലീം സമുദായത്തിലെ കീഴ്വഴക്കങ്ങൾ മറികടന്ന് ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയതിന് പിന്നാലെയാണ് ജാമിദ ടീച്ചർക്കെതിരെ വധഭീഷണിയുണ്ടായത്.

തനിക്കെതിരെ വധഭീഷണിയുണ്ടായെന്ന് ജാമിദ ടീച്ചർ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ ഭീഷണിക്ക് പിന്നിൽ ആരാണെന്നോ, എന്താണ് പറഞ്ഞതെന്നോ വ്യക്തമാക്കാൻ അവർ തയ്യാറായില്ല. വധഭീഷണിയെക്കുറിച്ച് പോലീസിലും പരാതിപ്പെട്ടിട്ടില്ല. വണ്ടൂരിൽ കഴിഞ്ഞദിവസം നടന്ന ജുമുഅ നമസ്കാരത്തിനാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറിയായ ജാമിദ ടീച്ചർ നേതൃത്വം നൽകിയത്. സാധാരണരീതിയിൽ പുരുഷന്മാരാണ് ജുമുഅ നമസ്കാരത്തിന് നേതൃത്വത്തിന് നൽകാറുള്ളത്. ഈ കീഴ്വഴക്കത്തിനെതിരെയാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി വനിതാ ഇമാമിനെ നിർത്തി ജുമുഅ നമസ്കാരം സംഘടിപ്പിച്ചത്.

 ചേകന്നൂർ മൗലവി...

ചേകന്നൂർ മൗലവി...

ചേകന്നൂർ മൗലവിയുടെ ആശയങ്ങളും ആദർശങ്ങളും പിന്തുടരുന്നവരുടെ സംഘടനയാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി. വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർആൻ സുന്നത്ത് സൊസൈറ്റി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ജാമിദ ടീച്ചർ കഴിഞ്ഞദിവസം ജുമുഅയ്ക്ക് നേതൃത്വം നൽകിയത്.

 പുരുഷന്മാർ മാത്രം...

പുരുഷന്മാർ മാത്രം...

മുസ്ലീം സമുദായത്തിലെ വെള്ളിയാഴ്ച ദിവസങ്ങളിലെ പ്രത്യേക നമസ്കാരമാണ് ജുമുഅ. ഈ നമസ്കാരത്തിന് മുൻപ് ഖുത്തുബ നിർവഹിക്കുന്ന ചടങ്ങുമുണ്ട്. ഈ രണ്ട് കർമ്മങ്ങൾക്കും സാധാരണയായി പുരുഷന്മാരാണ് നേതൃത്വം നൽകാറുള്ളത്.

 വാദം ഇങ്ങനെ...

വാദം ഇങ്ങനെ...

എന്നാൽ മുസ്ലീം സമുദായത്തിൽ പുരുഷന്മാർ മാത്രമേ ജുമുഅയ്ക്ക് നേതൃത്വം നൽകാവു എന്ന കീഴ്വഴ്ക്കമല്ലെന്നാണ് ഖുർആൻ സുന്നത് സൊസൈറ്റിയുടെ വാദം. ഖുർആനിലും ഇത്തരം നിർദേശങ്ങളൊന്നുമില്ല. ഖുർആനിൽ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണ് നൽകുന്നത്.

വണ്ടൂരിൽ...

വണ്ടൂരിൽ...

നിലവിലുള്ള കീഴ്വഴക്കങ്ങൾക്കെതിരായാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി പുതിയ തീരുമാനം കൈക്കൊണ്ടത്. ഖുർആൻ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ ടീച്ചറായിരുന്നു വണ്ടൂരിലെ സൊസൈറ്റി ഓഫീസിൽ കഴിഞ്ഞദിവസം നടന്ന ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയത്.

വധഭീഷണിയുണ്ടെന്ന്...

വധഭീഷണിയുണ്ടെന്ന്...

എന്നാൽ ഒരു സ്ത്രീ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയത് സമുദായത്തിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ ആരോപണം. നമസ്കാരത്തിന് നേതൃത്വം നൽകിയ ജാമിദ ടീച്ചർക്കെതിരെ വധഭീഷണിടക്കം ഉയർന്നിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.

അവഗണിക്കാൻ...

അവഗണിക്കാൻ...

ജാമിദ ടീച്ചറുടെയും ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെയും ജുമുഅ നമസ്കാരത്തിനോട് വിവിധ മുസ്ലീം സംഘടനങ്ങൾക്കും കടുത്ത വിയോജിപ്പാണുള്ളത്. എന്നാൽ സംഭവം വലിയ വിവാദമാക്കാതിരിക്കാൻ ജാമിദയുടെ ജുമുഅ നമസ്കാരം അവഗണിക്കാനാണ് ഇവരുടെ തീരുമാനം.

 വേണ്ട...

വേണ്ട...

ജാമിദ ടീച്ചർക്കെതിരെയോ, ഖുർആൻ സുന്നത്ത് സൊസൈറ്റിക്കെതിരെയോ പരസ്യ വിമർശനങ്ങൾ വേണ്ടെന്നും വിവിധ മുസ്ലീം സംഘടനകൾ തീരുമാനമെടുത്തിട്ടുണ്ട്. നേരത്തെ ജാമിദ ടീച്ചർ മുത്തലാഖിനെതിരെ കടുത്ത വിമർശനമുന്നയിച്ചപ്പോഴും ഇതുതന്നെയായിരുന്നു മുസ്ലീം സംഘടനകളുടെ നിലപാട്.

ഇന്ത്യയിൽ ആദ്യം...

ഇന്ത്യയിൽ ആദ്യം...

അതേസമയം, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ്ലീം വനിത ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയതെന്നാണ് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ അവകാശവാദം. അമേരിക്കയിലെ മുസ്ലീം നവോത്ഥാന നേതാവായിരുന്നു ആമിന വദൂദാണ് ലോകത്ത് ആദ്യമായി ജുമുഅയ്ക്ക് നേതൃത്വം നൽകിയ വനിതയെന്നും കരുതപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+