ജുമുഅ നമസ്ക്കാരം വിലക്കി വെള്ളാപ്പള്ളിയുടെ കോളേജ്,കോളേജിന് മുന്നില്‍ ജുമുഅ നടത്തി വിദ്യാര്‍ത്ഥികള്‍
ജുമുഅ നമസ്ക്കാരത്തിന് പോകാന്‍ വിലക്കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ കോളേജ് ഗേറ്റില്‍ ജുമുഅ നമസ്ക്കാരം സംഘടിപ്പിച്ചത്.
ആലപ്പുഴ: വിദ്യാര്‍ഥികളെ ഇരുട്ടുമുറിയില്‍ അടച്ച് മര്‍ദിക്കുകയും, മുസ്ലീം വിദ്യാര്‍ത്ഥികളെ ജുമുഅ നമസ്ക്കാരത്തിന് പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന് എഞ്ചിനീയറിംഗ് കോളേജില്‍ ഗേറ്റിനു മുന്നില്‍ ജുമുഅ നമസ്ക്കാരം സംഘടിപ്പിച്ചു.
വെള്ളിയാഴ്ചകളില്‍ മുസ്ലീം പള്ളിയില്‍ വെച്ച് മാത്രം നിര്‍വ്വഹിക്കേണ്ട പ്രത്യേക നമസ്ക്കാരമാണ് ജുമുഅ.എന്നാല്‍ വെള്ളാപ്പള്ളി നടേശന് എഞ്ചിനീയറിംഗ് കോളേജില്‍ ജുമുഅ നമസ്ക്കാരത്തിന് പുറത്ത് പോകാന്‍ വിദ്യാര്‍ത്ഥികളെ അനുവദിച്ചിരുന്നില്ല.

ജുമുഅ നമസ്ക്കാരത്തിന് പോകാന്‍ വിലക്കുന്നത് മുസ്ലീം വിദ്യാര്‍ത്ഥികളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന നടപടിയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.ഇതില്‍ പ്രതിഷേധിച്ചാണ് കെ എസ് യുവിന്റെ നേതൃത്വത്തില്‍ നവംബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്ക്കാരം സംഘടിപ്പിച്ചത്.
ബി ഡി ജെ എസ് നേതാവും കോളേജ് സെക്രട്ടറിയുമായ സുഭാഷ് വാസുവാണ് വിദ്യാര്‍ത്ഥികളെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കുന്നതെന്നാണ് ആരോപണം.മറ്റു കോളേജുകളില്‍ രാവിലെ 9.30 മുതല്‍ 3.30 വരെയാണ് ക്ലാസ് സമയം.എന്നാല്‍ ഇവിടെ രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെയാണ് ക്ലാസ്.വിദ്യാര്‍ത്ഥികളെ പുറത്ത് പോകാനും അനുവദിക്കില്ലെന്നും കലാ കായിക മത്സരങ്ങളോ പാഠ്യേതര പ്രവര്‍ത്തനങ്ങളോ സംഘടിപ്പിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഫീസ് വര്‍ദ്ധനവ് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചതും വിദ്യാര്‍ത്ഥികളുടെ കൂടെ നിന്ന അധ്യാപകനെ പുറത്താക്കിയതും സുഭാഷ് വാസുവാണെന്നും,പീഡനത്തില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവവും ഉണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications