കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുമുഅ നമസ്‌ക്കാരം വിലക്കി വെള്ളാപ്പള്ളിയുടെ കോളേജ്,കോളേജിന് മുന്നില്‍ ജുമുഅ നടത്തി വിദ്യാര്‍ത്ഥികള്‍

ജുമുഅ നമസ്ക്കാരത്തിന് പോകാന്‍ വിലക്കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ കോളേജ് ഗേറ്റില്‍ ജുമുഅ നമസ്ക്കാരം സംഘടിപ്പിച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

ആലപ്പുഴ: വിദ്യാര്‍ഥികളെ ഇരുട്ടുമുറിയില്‍ അടച്ച് മര്‍ദിക്കുകയും, മുസ്ലീം വിദ്യാര്‍ത്ഥികളെ ജുമുഅ നമസ്‌ക്കാരത്തിന് പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഗേറ്റിനു മുന്നില്‍ ജുമുഅ നമസ്‌ക്കാരം സംഘടിപ്പിച്ചു.

വെള്ളിയാഴ്ചകളില്‍ മുസ്ലീം പള്ളിയില്‍ വെച്ച് മാത്രം നിര്‍വ്വഹിക്കേണ്ട പ്രത്യേക നമസ്‌ക്കാരമാണ് ജുമുഅ.എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ജുമുഅ നമസ്‌ക്കാരത്തിന് പുറത്ത് പോകാന്‍ വിദ്യാര്‍ത്ഥികളെ അനുവദിച്ചിരുന്നില്ല.

vellapally

ജുമുഅ നമസ്‌ക്കാരത്തിന് പോകാന്‍ വിലക്കുന്നത് മുസ്ലീം വിദ്യാര്‍ത്ഥികളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന നടപടിയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.ഇതില്‍ പ്രതിഷേധിച്ചാണ് കെ എസ് യുവിന്റെ നേതൃത്വത്തില്‍ നവംബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്‌ക്കാരം സംഘടിപ്പിച്ചത്.

ബി ഡി ജെ എസ് നേതാവും കോളേജ് സെക്രട്ടറിയുമായ സുഭാഷ് വാസുവാണ് വിദ്യാര്‍ത്ഥികളെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കുന്നതെന്നാണ് ആരോപണം.മറ്റു കോളേജുകളില്‍ രാവിലെ 9.30 മുതല്‍ 3.30 വരെയാണ് ക്ലാസ് സമയം.എന്നാല്‍ ഇവിടെ രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെയാണ് ക്ലാസ്.വിദ്യാര്‍ത്ഥികളെ പുറത്ത് പോകാനും അനുവദിക്കില്ലെന്നും കലാ കായിക മത്സരങ്ങളോ പാഠ്യേതര പ്രവര്‍ത്തനങ്ങളോ സംഘടിപ്പിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഫീസ് വര്‍ദ്ധനവ് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചതും വിദ്യാര്‍ത്ഥികളുടെ കൂടെ നിന്ന അധ്യാപകനെ പുറത്താക്കിയതും സുഭാഷ് വാസുവാണെന്നും,പീഡനത്തില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവവും ഉണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

English summary
Students Organized Jumua Prayer in front of the Vellapally Nadeshan Engineering College.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X