കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം അവസാനിപ്പിക്കാതെ ജൂനിയർ ഡോക്ടർമാർ.. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ഡെന്റല്‍ കോളേജുകളിലേയും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരുന്നു.ആരോഗ്യമന്ത്രി കെകെ ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പൊന്നും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം തുടരാനുള്ള ഡോക്ടര്‍മാരുടെ തീരുമാനം. സമരം ഒത്തുതീര്‍ന്നതായി പ്രഖ്യാപിച്ച സമരസമിതി ഭാരവാഹികളെ സ്ഥാനങ്ങളില്‍ ന്ിന്നും നീക്കിയ ശേഷമാണ് പണിമുടക്ക് തുടരുന്നത്.ഓപിയും വാര്‍ഡുകളും ബഹിഷ്‌ക്കരിച്ചാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. അതേസമയം അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കെത്തുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

അറുപതോ നൂറോ വയസുകാരനാകട്ടെ, മമ്മൂട്ടിയെ വെറുതെ വിടുക.. മമ്മൂട്ടിയെ കീറിമുറിക്കുന്നതിനെതിരെ സംവിധായകൻഅറുപതോ നൂറോ വയസുകാരനാകട്ടെ, മമ്മൂട്ടിയെ വെറുതെ വിടുക.. മമ്മൂട്ടിയെ കീറിമുറിക്കുന്നതിനെതിരെ സംവിധായകൻ

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ലെന്നും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ചര്‍ച്ചയ്ക്ക് ശേഷം കെകെ ശൈലജ വ്യക്തമാക്കിയിരുന്നിരുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കുക എന്നത് കൂടാതെ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക, പ്രമോഷന്‍ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ക്കുണ്ട്. പുതിയ ആവശ്യങ്ങളൊന്നും ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.

English summary
Junior Doctors strike continues in Medical Colleges and Dental Colleges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X