കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോണ്ട് വ്യവസ്ഥയിൽ സർക്കാർ ഇളവ് നൽകി; ജൂനിയർ ഡോക്ടർമാർ സമരം പിൻവലിച്ചു...

തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ബോണ്ട് വ്യവസ്ഥയിൽ ഇളവ് നൽകാമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉറപ്പുനൽകി.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ബോണ്ട് വ്യവസ്ഥയിൽ സർക്കാർ ഇളവ് വരുത്തിയതോടെയാണ് ജൂനിയർ ഡോക്ടർമാർ സമരം പിൻവലിച്ചത്.

25 കോടിയുടെ ലഹരിമരുന്നുമായി ഫിലിപ്പീൻ യുവതി കൊച്ചിയിൽ പിടിയിലായി! സാവോപോളോയിൽ നിന്ന് കേരളത്തിലേക്ക്25 കോടിയുടെ ലഹരിമരുന്നുമായി ഫിലിപ്പീൻ യുവതി കൊച്ചിയിൽ പിടിയിലായി! സാവോപോളോയിൽ നിന്ന് കേരളത്തിലേക്ക്

കോന്നിയിൽ വിചിത്രമായ ആത്മഹത്യ! ഇലട്രിക് വയറുകൾ കൊണ്ട് ബന്ധിച്ചു, വായിൽ തുണി തിരുകി...കോന്നിയിൽ വിചിത്രമായ ആത്മഹത്യ! ഇലട്രിക് വയറുകൾ കൊണ്ട് ബന്ധിച്ചു, വായിൽ തുണി തിരുകി...

തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ബോണ്ട് വ്യവസ്ഥയിൽ ഇളവ് നൽകാമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉറപ്പുനൽകി. നിലവിൽ രണ്ടു വർഷമുണ്ടായിരുന്ന ബോണ്ട്, പിജി കഴിഞ്ഞവർക്ക് 6 മാസമായും, സൂപ്പർ സ്പെഷ്യാലിറ്റി കഴിഞ്ഞവർക്ക് ഒരു വർഷവുമായും കുറച്ചു. തുടർന്നാണ് ജൂനിയർ ഡോക്ടർമാർ സമരം പിൻവലിക്കാൻ തയ്യാറായത്.

doctor

പെൻഷൻ പ്രായം വർദ്ധിപ്പിച്ചത് പിൻവലിക്കുക, കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജൂനിയർ ഡോക്ടർമാർ സമരം ആരംഭിച്ചത്. തുടർന്ന് കഴിഞ്ഞദിവസം നടത്തിയ ചർച്ചയിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകി. ഇതിനുപിന്നാലെ സമരം അവസാനിപ്പിക്കുന്നതായി സമരസമിതി ഭാരവാഹികളും അറിയിച്ചു. പക്ഷേ, ഈ തീരുമാനം സംഘടനയിലെ മറ്റുള്ളവർ അംഗീകരിച്ചില്ല.

ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം പിൻവലിച്ച ഭാരവാഹികളുടെ നടപടിയിൽ മറ്റ് ഡോക്ടർമാർ പ്രതിഷേധമുയർത്തിയതോടെ സംഘടനയിൽ തർക്കം ഉടലെടുത്തു. തുടർന്ന് മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്ത ഡോ രാഹുൽ, ഡോ മിഥുൻ മോഹൻ, പിജി അസോസിയേഷൻ പ്രസിഡന്റ് മുനീർ, സെക്രട്ടറി രോഹിത് കൃഷ്ണ എന്നിവരെ സംഘടനയിൽ നിന്നും പുറത്താക്കി.

ജൂനിയർ ഡോക്ടർമാർ സമരം തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും, ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും ആരോഗ്യമന്ത്രിയും പറഞ്ഞിരുന്നു.

English summary
junior doctors revoked their strike in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X