മലപ്പുറം എസ്പി ആസ്ഥാനത്ത് നടക്കുന്ന സംഭവങ്ങളുടെ ഞെട്ടിയ്ക്കുന്ന വീഡിയോ
മലപ്പുറം: മലപ്പുറം എസ്പി ആസ്ഥാനത്ത് മേലുദ്യോഗസ്ഥര്‍ കീഴ് ജീവനക്കാരെക്കൊണ്ട് നിരന്തരം വീട്ടുജോലികള്‍ ചെയ്യിക്കുന്നതായി റിപ്പോര്‍ട്ട്. പുതുതായി ജോലിയ്‌ക്കെത്തുന്ന യുവാക്കളെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ ഭീഷണിയ്ക്ക് വഴങ്ങി ജോലി ചെയ്യാന്‍ തയ്യാറാവുകയാണ് ഇരകള്‍. ഇതിന് മുന്‍പും മലപ്പുറം എസ്പിയിലെ തന്നെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് സമാനമായ പരാതി ഉയര്‍ന്നിരുന്നു. എംഎസ്പിയിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് ആയ വിശ്വംഭരനെതിരെയാണ് വ്യാപകമായി പരാതികള്‍ ഉയര്‍ന്നത്.

പരാതികളില്‍ കഴമ്പുണ്ടെന്ന് തോന്നിയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടത്. ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പുതുതായി വരുന്ന യുവാക്കളാണ് ചൂഷണത്തിന് ഇരയാകുന്നത്. കഠിനമായ പരിശീലനം പൂര്‍ത്തിയാക്കി തികഞ്ഞ ആവേശത്തോടെയും ആത്മര്‍ത്ഥതയോടെയും എത്തുന്ന യുവാക്കളെ പുറകോട്ടടിയ്ക്കുന്നതാണ് ഈ തൊഴില്‍ ചൂഷണം.












Click it and Unblock the Notifications