കൊച്ചിയിലെ ഫ്ലാറ്റിൽ വീട്ടമ്മയെ സിനിമാ നടൻ കടന്നുപിടിച്ചു!ഓടിക്കൂടിയവർ നടനെ പഞ്ഞിക്കിട്ടു!ആ യുവനടൻ..

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നഗരമദ്ധ്യത്തിലെ ഫ്ലാറ്റിൽ നട്ടുച്ചയ്ക്ക് വീട്ടമ്മയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച സിനിമാ നടനെ പോലീസ് പിടികൂടി. കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ ജൂനിയർ ആർട്ടിസ്റ്റായ ദില്ലി വെസ്റ്റ് പട്ടേൽ നഗർ സ്വദേശി നിഥിൻ സുരേന്ദ്രകുമാറിനെ(28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മലയാളത്തിലെ മുൻകാല നടി എല്ലാം തുറന്നുപറഞ്ഞു! അന്ന് വാനിൽ തന്നോട് ചെയ്തത്! രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി മെട്രോയുടെ ആദ്യ മാസത്തെ വരുമാനം കേട്ടാൽ കണ്ണുതള്ളും! കോടികളാ കോടികൾ;നന്ദി പറഞ്ഞ് കെഎംആർഎൽ..

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നര മണിയോടെ എറണാകുളം കച്ചേരിപ്പടിയ്ക്ക് സമീപത്തെ ഫ്ലാറ്റിലായിരുന്നു സംഭവം. വീട്ടമ്മയുടെ ഭർത്താവിനെ തിരക്കിയാണ് യുവാവ് ഫ്ലാറ്റിലെത്തിയത്. ഭർത്താവ് ജോലിക്ക് പോയതായി വീട്ടമ്മ പറഞ്ഞു. തുടർന്ന് ഫ്ലാറ്റിനകത്തേക്ക് കയറിയ യുവാവ് പിന്നീടാണ് വീട്ടമ്മയെ അപമാനിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചത്. വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു.

തൃശൂരിലെ അഞ്ച് പഞ്ചായത്തുകളിലും ഇടുക്കി മറയൂരിലും ഹർത്താൽ തുടങ്ങി; തൃശൂരിൽ സംഘർഷ സാധ്യത,വൻ സുരക്ഷ

നട്ടുച്ചയ്ക്ക്....

നട്ടുച്ചയ്ക്ക്....

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കച്ചേരിപ്പടിയ്ക്ക് സമീപത്തെ ഫ്ലാറ്റിലാണ് സംഭവമുണ്ടായത്. ഭർത്താവ് ജോലിക്ക് പോയതിനാൽ വീട്ടമ്മയായ സ്ത്രീ മാത്രമായിരുന്നു സംഭവസമയത്ത് ഫ്ലാറ്റിലുണ്ടായിരുന്നത്.

ഭർത്താവിനെ തിരക്കി...

ഭർത്താവിനെ തിരക്കി...

വീട്ടമ്മയുടെ ഭർത്താവിനെ തിരക്കിയാണ് നിഥിൻ ഫ്ലാറ്റിലെത്തിയത്. എന്നാൽ അദ്ദേഹം ജോലിക്ക് പോയതാണെന്നും സ്ഥലത്തില്ലെന്നും വീട്ടമ്മ നിഥിനോട് പറഞ്ഞു.

ജോലി സംബന്ധമായ കാര്യം തിരക്കാൻ...

ജോലി സംബന്ധമായ കാര്യം തിരക്കാൻ...

ഭർത്താവിന്റെ ജോലി സംബന്ധമായ ചില കാര്യങ്ങൾ സംസാരിക്കാനാണ് വന്നതെന്നാണ് നിഥിൻ വീട്ടമ്മയോട് പറഞ്ഞത്. ഇതുകേട്ട വീട്ടമ്മ ഭർത്താവിനെ ഫോണിൽ വിളിച്ച് നിഥിന് സംസാരിക്കാൻ നൽകി.

അൽപനേരം സംസാരിച്ചു...

അൽപനേരം സംസാരിച്ചു...

വീട്ടമ്മയുടെ ഭർത്താവുമായി നിഥിൽ അൽപനേരം ഫോണിൽ സംസാരിച്ചു. ഇംഗ്ലീഷും ഹിന്ദിയും കലർന്ന ഭാഷയിലാണ് ഇയാൾ സംസാരിച്ചത്. ഇതിന് ശേഷം ഫോൺ വീട്ടമ്മയ്ക്ക് കൈമാറി.

മാസ്മരിക അഭിനയം...

മാസ്മരിക അഭിനയം...

ഫോൺ തിരികെ നൽകിയ ഉടൻ തന്നെ തനിക്ക് തലകറങ്ങുന്നതായി നിഥിൻ പറഞ്ഞു. തല കറങ്ങുന്ന പോലെ അഭിനയിച്ച നിഥിൻ വീട്ടമ്മയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.

വെള്ളവുമായി വന്നപ്പോൾ...

വെള്ളവുമായി വന്നപ്പോൾ...

നിഥിൻ ആവശ്യപ്പെട്ടത് പ്രകാരം വെള്ളവുമായി വന്നപ്പോഴാണ് ഇയാൾ വീട്ടമ്മയെ കടന്നുപിടിച്ചത്. തുടർന്ന് വീട്ടമ്മയെ ആക്രമിക്കാനും ശ്രമിച്ചു.

ബഹളംവെച്ച് പുറത്തേക്കോടി...

ബഹളംവെച്ച് പുറത്തേക്കോടി...

ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ തള്ളിമാറ്റിയ വീട്ടമ്മ ബഹളംവെച്ച് ഫ്ലാറ്റിന് പുറത്തേക്കോടുകയും സമീപവാസികളെ വിവരമറിയിക്കുകയും ചെയ്തു.

രക്ഷപ്പെടാൻ ശ്രമം...

രക്ഷപ്പെടാൻ ശ്രമം...

ഇതിനിടെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച നിഥിനെ സമീപത്തെ ഫ്ലാറ്റിലുള്ളവരും തൊട്ടപ്പറുത്തെ കോളേജിലെ വിദ്യാർത്ഥികളും ചേർന്നാണ് പിടികൂടിയത്.

പോലീസ് അറസ്റ്റ് ചെയ്തു...

പോലീസ് അറസ്റ്റ് ചെയ്തു...

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കന്നഡ ചിത്രത്തിൽ...

കന്നഡ ചിത്രത്തിൽ...

കൊച്ചിയിൽ ചിത്രീകരണം നടക്കുന്ന കന്നഡ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കുന്ന താൻ കുറച്ചു നാളായി കൊച്ചിയിലുണ്ടെന്നും, വാടകയ്ക്ക് താമസിക്കാൻ സ്ഥലം അന്വേഷിച്ചാണ് ഫ്ലാറ്റിലെത്തിയതെന്നുമാണ് നിഥിൻ പോലീസിനോട് പറഞ്ഞത്.

വിശ്വസനീയമല്ലെന്ന് പോലീസ്...

വിശ്വസനീയമല്ലെന്ന് പോലീസ്...

എന്നാൽ നിഥിൻ പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ലെന്നാണ് പോലീസ് അറിയിച്ചത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

English summary
junior film actor molested a woman in kochi.
Please Wait while comments are loading...