രാജേഷ് പിള്ള മരിച്ചത് പെപ്സി കുടിച്ചിട്ടല്ല, പിന്നെങ്ങനെ?
കൊച്ചി: സംവിധായകന് രാജേഷ് പിള്ളയുടെ ാകസ്മിക മരണത്തിന്റെ ഞെട്ടലില്‍ നിന്ന് മലയാളികള്‍ മോചിതരായിട്ടില്ല. 42-ാം വയസ്സില്‍ രാജേഷ് പിള്ള വിടപറഞ്ഞപ്പോള്‍ പ്രചാരണങ്ങള്‍ പലതരത്തിലായിരുന്നു.
ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗമാണ് രാജേഷ് പിള്ളയ്ക്ക് കരള്‍ രോഗം ഉണ്ടാക്കിയത് എന്നായിരുന്നു മിക്ക മാധ്യമങ്ങളിലും വന്ന വാര്‍ത്ത. രാജേഷ് ഒരു ദിവസം മുപ്പത് കുപ്പ് പെപ്സി വരെ കുടിയ്ക്കാറുണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നു.
എന്നാല്‍ എന്താണ് ഇതിലെ സത്യം? രാജേഷ് പിള്ളയുടെ സുഹൃത്തും, സിനിമ താരവും ഡോക്ടറും ആയ ഡോ റോണി ഡേവിഡ് പറയുന്നത് കേള്‍ക്കാം...

പാരമ്പര്യം
രാജേഷ് പിള്ളയുടെ അമ്മയും കരള്‍ രോഗം ബാധിച്ചാണ് മരിച്ചത്. പാരമ്പര്യമായിത്തന്നെ കിട്ടിയതാണ് രാജേഷ് പിള്ളയ്ക്ക് രോഗം എന്നാണ് ഡോക്ടര്‍ റോണി ഡേവിഡ് പറയുന്നത്.

30 കുപ്പി പെപ്സി
രാജേഷ് പിള്ള ഒരു ദിവസം 30 കുപ്പി പെസ്പി കുടിച്ചിരുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ഇതായിരുന്നു മരണ കാരണം എന്നായിരുന്നു പലരും പ്രചരിപ്പിച്ചത്. ഇത് വസ്തുതാവിരുദ്ധമാണെന്നാണ് ഡോക്ടര്‍ പറയുന്നത്.

ഏഴര ലിറ്റര്‍ പെപ്സി
30 കുപ്പി പെപ്സി എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഏഴര ലിറ്ററോളം വരും. ഒരാള്‍ക്ക് അത്രയും വെള്ളം കുടിയ്ക്കാന്‍ തന്നെ പ്രയാസമാണ്. പിന്നെങ്ങനെയാണ് രാജേഷ് പിള്ള അത്രയും പെപ്സി കുടിയ്ക്കുക?

വിഡ്ഢിയല്ല
ഒരു ദിവസം 30 കുപ്പി പെപ്സി കുടിയ്ക്കാന്‍ മാത്രം വിഡ്ഢിയൊന്നും അല്ല രാജേഷ് എന്നാണ് ഡോക്ടര്‍ റോണി പറയുന്നത്.

ഭക്ഷണത്തിനോട്
ഭക്ഷണത്തിനോട് വളരെ താത്പര്യമുള്ള ആളായിരുന്നു രാജേഷ് പിള്ള. വ്യായാമത്തിന്റെ കാര്യത്തില്‍ മടിയനായിരുന്നു. എങ്കിലും ചികിത്സിച്ച് ഭേദമാക്കാമായിരുന്ന രോഗമായിരുന്നു അദ്ദേഹത്തിന്റേതെന്നും ഡോക്ടര്‍ പറയുന്നു.
ഇതാ കാണൂ
ഡോക്ടര്‍ റോണി ഡേവിഡ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് കാണാം
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications