കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേഷ് പിള്ള മരിച്ചത് പെപ്‌സി കുടിച്ചിട്ടല്ല, പിന്നെങ്ങനെ?

Google Oneindia Malayalam News

കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ളയുടെ ാകസ്മിക മരണത്തിന്റെ ഞെട്ടലില്‍ നിന്ന് മലയാളികള്‍ മോചിതരായിട്ടില്ല. 42-ാം വയസ്സില്‍ രാജേഷ് പിള്ള വിടപറഞ്ഞപ്പോള്‍ പ്രചാരണങ്ങള്‍ പലതരത്തിലായിരുന്നു.

ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗമാണ് രാജേഷ് പിള്ളയ്ക്ക് കരള്‍ രോഗം ഉണ്ടാക്കിയത് എന്നായിരുന്നു മിക്ക മാധ്യമങ്ങളിലും വന്ന വാര്‍ത്ത. രാജേഷ് ഒരു ദിവസം മുപ്പത് കുപ്പ് പെപ്‌സി വരെ കുടിയ്ക്കാറുണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നു.

എന്നാല്‍ എന്താണ് ഇതിലെ സത്യം? രാജേഷ് പിള്ളയുടെ സുഹൃത്തും, സിനിമ താരവും ഡോക്ടറും ആയ ഡോ റോണി ഡേവിഡ് പറയുന്നത് കേള്‍ക്കാം...

പാരമ്പര്യം

പാരമ്പര്യം

രാജേഷ് പിള്ളയുടെ അമ്മയും കരള്‍ രോഗം ബാധിച്ചാണ് മരിച്ചത്. പാരമ്പര്യമായിത്തന്നെ കിട്ടിയതാണ് രാജേഷ് പിള്ളയ്ക്ക് രോഗം എന്നാണ് ഡോക്ടര്‍ റോണി ഡേവിഡ് പറയുന്നത്.

30 കുപ്പി പെപ്‌സി

30 കുപ്പി പെപ്‌സി

രാജേഷ് പിള്ള ഒരു ദിവസം 30 കുപ്പി പെസ്പി കുടിച്ചിരുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ഇതായിരുന്നു മരണ കാരണം എന്നായിരുന്നു പലരും പ്രചരിപ്പിച്ചത്. ഇത് വസ്തുതാവിരുദ്ധമാണെന്നാണ് ഡോക്ടര്‍ പറയുന്നത്.

ഏഴര ലിറ്റര്‍ പെപ്‌സി

ഏഴര ലിറ്റര്‍ പെപ്‌സി

30 കുപ്പി പെപ്‌സി എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഏഴര ലിറ്ററോളം വരും. ഒരാള്‍ക്ക് അത്രയും വെള്ളം കുടിയ്ക്കാന്‍ തന്നെ പ്രയാസമാണ്. പിന്നെങ്ങനെയാണ് രാജേഷ് പിള്ള അത്രയും പെപ്‌സി കുടിയ്ക്കുക?

വിഡ്ഢിയല്ല

വിഡ്ഢിയല്ല

ഒരു ദിവസം 30 കുപ്പി പെപ്‌സി കുടിയ്ക്കാന്‍ മാത്രം വിഡ്ഢിയൊന്നും അല്ല രാജേഷ് എന്നാണ് ഡോക്ടര്‍ റോണി പറയുന്നത്.

ഭക്ഷണത്തിനോട്

ഭക്ഷണത്തിനോട്

ഭക്ഷണത്തിനോട് വളരെ താത്പര്യമുള്ള ആളായിരുന്നു രാജേഷ് പിള്ള. വ്യായാമത്തിന്റെ കാര്യത്തില്‍ മടിയനായിരുന്നു. എങ്കിലും ചികിത്സിച്ച് ഭേദമാക്കാമായിരുന്ന രോഗമായിരുന്നു അദ്ദേഹത്തിന്റേതെന്നും ഡോക്ടര്‍ പറയുന്നു.

ഇതാ കാണൂ

ഡോക്ടര്‍ റോണി ഡേവിഡ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് കാണാം

English summary
Junk Food was not the reason behind Rajesh Pillais disease , Doctor Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X