കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൊവീനോയുടെ കരളിന് സമീപത്ത് രക്തസ്രാവം,36 മണിക്കൂർ നിരീക്ഷണം വേണം, ഡോക്ടർമാർ പറയുന്നു

Google Oneindia Malayalam News

കൊച്ചി; നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.'കള' എന്ന ചിത്രത്തിൻന്റെ ഷൂട്ടിനിടെയായിരുന്നു പരിക്കേറ്റത്. സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു പരിക്ക്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടെത്തിയടതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടൊവീനോയെ 36 മണിക്കൂര്‍ നിരീക്ഷിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

പരിക്ക് കാര്യമാക്കിയില്ല

പരിക്ക് കാര്യമാക്കിയില്ല

രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന കള സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് ദിവസം മുൻപ് പിറവത്തെ സെറ്റിൽവച്ചാണ് നടന്റെ വയറിന് പരിക്കേറ്റത്.സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണെന്നാണ് വിവരം. അതേസയം പരിക്ക് സാരമല്ലാത്തതിനാൽ കാര്യമാക്കിയിരുന്നില്ല.

കരളിന് സമീപത്ത് രക്തസ്രാവം

കരളിന് സമീപത്ത് രക്തസ്രാവം

എന്നാൽ ഇന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടര്‍ന്ന് താരത്തെ ഐസിയുവിൽ നിരീക്ഷണത്തിലേക്ക് മാറ്റിയിക്കുകയാണ്. നടന്റെ കരളിന് സമീപത്തായി രക്തസ്രാവമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു.

നടൻ സ്റ്റേബിളാണെന്ന്

നടൻ സ്റ്റേബിളാണെന്ന്

ടൊവീനോ ഐസിയുവിലാണെന്നും എന്നാൽ തല്‍ക്കാലം കണ്‍സര്‍വേറ്റീവ് ട്രീറ്റ്‌മെന്റാണ് പറഞ്ഞിരിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. സ്റ്റണ്ടിനിടയിൽ സംഭവിച്ചതാണ് പരിക്ക്. അതേസമയം നടൻ നിലവിൽ സ്റ്റേബിളാണ്. കുറഞ്ഞത് 36 മണിക്കൂർ വരെ നിരീക്ഷിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു.

റിസോർവ് ചെയ്യണം

റിസോർവ് ചെയ്യണം

ലിവറിന് സമീപത്തായി നല്ല രക്തസ്രാവമുണ്ട്. അത് റിസോള്‍വ് ചെയ്ത് പോകണം. അത് മോശമായാല്‍ മാത്രമേ നമ്മള്‍ എന്തെങ്കിലും ചെയ്യൂ.അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവ് ആയി നോക്കുകയേ ഉള്ളൂ, ഡോക്ടർമാർ റിപ്പോർട്ടർ ചാനലിനോട് വ്യക്താമക്കി.

മൂന്നാഴ്ച വിശ്രമം

മൂന്നാഴ്ച വിശ്രമം

അതേസമയം മൂന്ന് ആഴ്ചയോള വിശ്രമത്തിൽ തുടരാനാണ് നടനോട് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സാമാന്യം വലിയ രീതിയിലുള്ള സംഘട്ടന രംഗമായിരുന്നു പിറവത്ത് വെച്ച് ഷൂട്ട് ചെയ്തതെന്നും സുഹൃത്ത് പറഞ്ഞു.

ആദ്യമായല്ല

ആദ്യമായല്ല

അതേസമയം ഇതാദ്യമായല്ല നടന് ഷൂട്ടിങ്ങ് സൈറ്റിൽ വെച്ച് അപകടത്തിൽ പരിക്കേൽക്ുന്നത്. നേരത്തേ സ്വപ്നേഷ് കെ. നായര്‍ സംവിധാനം ചെയ്ത എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ടൊവീനോയ്ക്ക് പരിക്കേറ്റിരുന്നു. ഡ്യൂപ്പിലാതെ സംഘട്ടനം ചെയ്യുമ്പോഴായിരുന്നു അപകടം.

പരിക്കേറ്റത്

പരിക്കേറ്റത്

അന്ന് വയറിലായിരുന്നു നടന് പരിക്കേറ്റത്. ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്താൻ സംവിധായകൻ നിർദ്ദേശിച്ചിരുന്നെങ്കിലും ടൊവീനോ സമ്മതിച്ചിരുന്നില്ല. ഷോട്ട് പൂർത്തിയായി സംവിധായകൻ പട്ട് പറഞ്ഞിരുന്നെങ്ിലും രംഗം പൂർത്തിയാകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ വീണ്ടും ടൊവീനോ അഭിനയിച്ചപ്പോൾ തീ ശരീരത്തിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു.

ടൊവിനോ തോമസിന് വീണ്ടും പരിക്ക്; ആദ്യം തീ വില്ലനായി,ഇപ്പോള്‍ വയറ്റിനേറ്റ ചവിട്ട്,ഐസിയുവില്‍ തുടരുന്നുടൊവിനോ തോമസിന് വീണ്ടും പരിക്ക്; ആദ്യം തീ വില്ലനായി,ഇപ്പോള്‍ വയറ്റിനേറ്റ ചവിട്ട്,ഐസിയുവില്‍ തുടരുന്നു

ട്രംപ് വംശീയവാദി, പ്രസിഡന്റ് പദവിയിലരിക്കാൻ യോഗ്യനല്ല; കടന്നാക്രമിച്ച് മിഷേൽ ഒബാമട്രംപ് വംശീയവാദി, പ്രസിഡന്റ് പദവിയിലരിക്കാൻ യോഗ്യനല്ല; കടന്നാക്രമിച്ച് മിഷേൽ ഒബാമ

ഷൂട്ടിംഗിനിടെ പരിക്ക്: നടന്‍ ടൊവിനോ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഐസിയുവില്‍ നിരീക്ഷണത്തിൽഷൂട്ടിംഗിനിടെ പരിക്ക്: നടന്‍ ടൊവിനോ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഐസിയുവില്‍ നിരീക്ഷണത്തിൽ

'നെയ്യപ്പം തിന്നാൽ രണ്ടുണ്ട്‌ ഗുണം'; ഇത് സിപിഎമ്മിനെ മുന്നിൽ കണ്ടാണ്, പരിഹസിച്ച് സന്ദീപ് വാര്യർ'നെയ്യപ്പം തിന്നാൽ രണ്ടുണ്ട്‌ ഗുണം'; ഇത് സിപിഎമ്മിനെ മുന്നിൽ കണ്ടാണ്, പരിഹസിച്ച് സന്ദീപ് വാര്യർ

Recommended Video

cmsvideo
Tovino Thomas Admitted in Hospital

English summary
Just In: Actor Tovino Thomas Is Stable Now, latest Reports From Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X