Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരമിച്ചിട്ട് ആറാഴ്ച മാത്രം: ജസ്റ്റിസ് അബ്ദുൽ നസീർ ഗവർണ്ണർ സ്ഥാനം നിരസിക്കണം: എഎ റഹീം

 rahim

തിരുവനന്തപുരം: മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ് അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡി വൈ എഫ് ഐ നേതാവും രാജ്യസഭ എംപിയുമായ എ എ റഹീം. ബാബരി മസ്ജിദ് കേസില്‍ ഉള്‍പ്പടെ സുപ്രധാന വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിലെ അംഗം കൂടിയായിരുന്നു അബ്ദുള്‍ നസീർ. ജസ്റ്റിസ് അബ്ദുൽ നസീറിനെ ഗവർണറായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. അത്തരം ഒരു വാഗ്ദാനം ജസ്റ്റിസ് അബ്ദുൽ നസീർ നിരസിക്കുകയാണ് വേണ്ടതെന്നാണ് എ എ റഹീം ഫേബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സുപ്രിം കോടതിയിൽ നിന്നും ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീർ വിരമിച്ചത് ഇക്കഴിഞ്ഞ ജനുവരി നാലിന്. ഇന്നെയ്ക്ക് കഷ്ടിച്ച് വെറും ആറ് ആഴ്ച മാത്രമാകുന്നു. ഇന്ന് അദ്ദേഹത്തെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചു. അയോധ്യ കേസിൽ അന്തിമ വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്നു ഇദ്ദേഹം എന്നോർക്കണം.

koshiyai

2021 ഡിസംബർ 26നു ഹൈദരാബാദിൽ നടന്ന അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ അദ്ദേഹം പങ്കെടുത്തത് വിവാദമായിരുന്നു. സംഘപരിവാർ അഭിഭാഷക സംഘടനയാണിത്. അവിടുത്തെ പ്രസംഗത്തിൽ,"ഇന്ത്യൻ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടർച്ചയായി അവഗണിക്കുകയാണെന്ന്" അഭിപ്രായപ്പെട്ട ആളാണ് ശ്രീ അബ്ദുൽ നസീർ.

ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപൻ പുലർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ഈ വാക്കുകളിൽ കണ്ടത്. ഇപ്പോൾ അദ്ദേഹത്തിന് ഗവർണ്ണർ പദവി ലഭിച്ചിരിക്കുന്നു. ഭരണഘടനാപരമായ മൂല്യങ്ങൾക്ക് ചേർന്നതല്ല ഈ കേന്ദ്രസർക്കാർ നീക്കം.

ജസ്റ്റിസ് അബ്ദുൽ നസീറിനെ ഗവർണറായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. അത്തരം ഒരു വാഗ്ദാനം ജസ്റ്റിസ് അബ്ദുൽ നസീർ നിരസിക്കുകയാണ് വേണ്ടത്. നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ട് കൂടാ.മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇൻഡ്യൻ ജനാധിപത്യത്തിന് കളങ്കമാണ്.- റഹീം കുറിപ്പ് അവസാനിപ്പിച്ചു.

അതേസമയം, സംസ്ഥാനങ്ങളിലെ 12 ഗവർണർമാരുടെയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഒരു ലഫ്റ്റനന്റ് ഗവർണറുടെയും നിയമനത്തിനുമുള്ള അംഗീകാരമാണ് രാഷ്ട്രപതി ഭവൻ നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തുള്ള ഭഗത് സിംഗ് കോഷിയാരിയുടെയും ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണറായി രാധാകൃഷ്ണൻ മാത്തൂരിന്റെയും രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതായും രാഷ്ട്രപതി ഭവനിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+