ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും: എത്തുന്നത് ഗുജറാത്തില്‍ നിന്ന്
ഡല്‍ഹി: ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. നിലവില്‍ ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായ എജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാറിന് കൈമാറി. കേന്ദ്ര സർക്കാർ കൊളീജിയം ശുപാർശ അംഗീകരിച്ച് നിയമന ഉത്തരവ് പുറത്തിറക്കുന്നതോടെ എജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.
കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായിട്ടയിരിക്കും എജെ ദേശായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ് വി ഭാട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താന്‍ കൊളീജിയം അടുത്തിടെ ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ ഓഫീസിലെ ഒഴിവിലേക്കാണ് എജെ ദേശായി നിയമിക്കുന്നത്.

2011 നവംബർ 21 നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി ആശിഷ് ജെ ദേശായി എന്ന എജെ ദേശായി നിയമിതനാവുന്നത്. ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ അദ്ദേഹം നിലവിൽ ആ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഓഫീസിന്റെ ചുമതലകൾ വഹിച്ച് വരികയാണ്. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം ഗുജറാത്ത് സർക്കാറിന്റെ അഭിഭാഷകനായും പ്രവർത്തിച്ചു.
11 വർഷക്കാലത്തെ ഗുജറാത്ത് ഹൈക്കോടതിയിലെ എജെ ദേശായിയുടെ സേവനങ്ങള്‍ എടുത്ത് പറഞ്ഞ കൊളീജിയം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് ജസ്റ്റിസ് ദേശായി എല്ലാ അർത്ഥത്തിലും യോഗ്യനാണെന്നും വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നില്ലെങ്കില്‍ 2024 ജൂലൈ 4 ന് ജസ്റ്റിസ് എജെ ദേശായി വിരമിക്കും.
അതേസമയം, കേരളത്തിന് പുറമെ റീസ്സ, മണിപ്പൂർ, ആന്ധ്രാപ്രദേശ്, ബോംബെ, തെലങ്കാന, ഗുജറാത്ത് എന്നീ ഏഴ് ഹൈക്കോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിത അഗർവാളിനെയാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിട്ടുള്ളത്.
ഒറീസ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാസിസ് തലപത്രയെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുലിനെ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയം ശുപാർശ ചെയ്തു.
ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ധീരജ് സിംഗ് ഠാക്കൂറിനായാണ് ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിട്ടുള്ളത്. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലോക് ആരാധെ എന്നിവരെ യഥാക്രം ബോംബൈ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനും കൊളീജിയം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications