കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിവാദം; കോടതിയുടെ മുന്നിൽ വരേണ്ട വിഷയമല്ല... ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം കളഞ്ഞു: കമാൽ പാഷ

Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല വിഷയം കോടതിയുടെ മുന്നിൽ വരേണ്ടതല്ലെന്ന് കെമാൽ പാഷ

കൊച്ചി: ശബരിമല വിഷയം കോടതിയുടെ മുന്നിൽ വരേണ്ടിയിരുന്ന വിഷമായിരുന്നില്ലെന്ന് ജസ്റ്റിസ് ബി കമാൽ പാഷ. അയ്യപ്പഭക്തർ പ്രത്യേക വിഭാഗം ആണെന്ന വാദമാണ് ഇത്തരമൊരു വിധിയിലേക്കു നയിച്ചത്. ഏറെക്കാലമായി തുടർന്നുവരുന്ന ആചാരം കോടതിയുടെ മുന്നിൽ വരേണ്ട വിഷയമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു കോടതിയിൽ നൽകിയ ഹർജിക്ക് എന്തു പ്രസക്തിയാണ് ഉള്ളതെന്നു മനസ്സിലാകുന്നില്ലെന്നും ശബരിമലയിൽ സ്വയാർജിത നിയന്ത്രണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

<strong>ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?</strong>ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?

ശബരിമല വിഷയം കത്തി നിൽക്കുന്ന സമയത്താണ് ജസ്റ്റിസ് കമാൽ പാഷയുടെ ഇത്തരത്തിലുള്ള പ്രതികരണം വന്നിരിക്കുന്നത്. കേരളത്തിലൂടനീളം ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും കയറാമെന്ന വിധിയിൽ പ്രതിഷേധം അലയടിക്കുകയാണ്. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുതെന്നാണ് കമാൽ പാഷയുടെ വാദം.

വിലയേറിയ സമയം കളയരുത്

വിലയേറിയ സമയം കളയരുത്


സ്ത്രീ സുരക്ഷയ്ക്കായി വനഭൂമി വിട്ടു നൽകണമെന്ന ആവശ്യം പ്രായോഗികമല്ല. പട്ടിണി കിടക്കുന്നവർ, ഭവന രഹിതർ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ, പ്രാഥമിക സൗകര്യങ്ങൾ പോലും ലഭിക്കാത്തവർ തുടങ്ങിയവയൊക്കെ ചർച്ച ചെയ്യപ്പെടേണ്ട സമയത്തു ശബരിമലയും സ്വവർഗബന്ധവും വിവാഹേതര ബന്ധവും ഒക്കെ ചർച്ച ചെയ്തു സമയം കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതിക്ക് മുന്നിൽ വന്നാൽ ഒത്തു തീർപ്പാക്കും

കോടതിക്ക് മുന്നിൽ വന്നാൽ ഒത്തു തീർപ്പാക്കും


ശബരിമലയിൽ ഇനി സ്ത്രീകളെ മേൽശാന്തിയാക്കണം എന്ന ആവശ്യം ഉയർന്നേക്കാം. കോടതിക്കു മുന്നിൽ ഒരു വിഷയം വന്നാൽ അതിൽ തീർപ്പുണ്ടാകും. തീർപ്പാക്കാതെ വേറെ മാർഗമില്ല. അത് തന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റുപറ്റി എന്നു തുറന്നു പറയാനുള്ള ആർജവം എല്ലാവരും കാണിക്കണം. തെറ്റ് ആർക്കും സംഭവിക്കാം, എന്നാൽ അതിനെ ന്യായീകരിക്കുന്നത് ശരിയല്ലെന്നും കമാൽ പാഷ വ്യക്തകമാക്കി.

എഐസിസി നിലപാട് മാറ്റി

എഐസിസി നിലപാട് മാറ്റി

അതേസസമയം വിധി പുരോഗനമപരമെന്ന് ആദ്യം പ്രതികരിച്ച എഐസിസി ഇപ്പോള്‍ വിധി പു:നപരിശോധിക്കണമെന്ന ആവശ്യത്തില്‍ തെറ്റില്ലെന്ന നിലപാടിലേക്ക് പിന്‍വലിഞ്ഞു. ശബരിമല വിധിയെ മത വികാരം ഉയര്‍ത്തി രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്ന കെപിസിസി നിലപാടിന് പിന്തുണ നല്‍കുന്നതാണ് എഐസിസിയുടെ പുതിയ നിലപാടെന്നാണ് സൂചനകൾ. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതി വിധി വന്നപ്പോള്‍ വിധി പുരോഗമനപരമെന്നും ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നുമായിരുന്നു എഐസിസി നിലപാട്.

സര്‍ക്കാര്‍ വിരുദ്ധ നീക്കം

സര്‍ക്കാര്‍ വിരുദ്ധ നീക്കം


പ്രാദേശിക വികാരത്തെ പരിഗണിച്ച് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിലപാടുകള്‍ പറയാം എന്നതാണ് ന്യായീകരണമായി എഐസിസി ചൂണ്ടിക്കാട്ടുന്നത്. എഐസിസിയുടെ മുന്‍ നിലപാടിന് വിരുദ്ധമായിരുന്നു കെപിസിസി വിഷയത്തില്‍ സ്വീകരിച്ചിരുന്ന നിലപാട്. ശബരിമല വിധിയെ മത വികാരം ഉയര്‍ത്തി രാഷ്ട്രീയ നേട്ടമാക്കാനും സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങള്‍ക്കും ശബരിമല വിധിയെ ദുരുപയോഗം ചെയ്യുകയുമാണ് കെപിസിസി ലക്ഷ്യമിട്ടിരുക്കുന്നത്.

English summary
Justice B Kamal Pasha on Sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X