കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കമാൽ പാഷെ; 'ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നത് പോലെ'!!

Google Oneindia Malayalam News

കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ബി കമാൽ പാഷ. കന്യാസ്ത്രീയുടെ പരാതിയിൽ, ആടിനെ ഇല കാണിച്ചു കൊണ്ടുപോകുന്നതു പോലെയാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോടതി പരിഗണിക്കുന്നെന്ന പേരിൽ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ചു നിരവധി സുപ്രീംകോടതി വിധികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

<strong>ഇന്ത്യ പാകിസ്താന്‍ ചര്‍ച്ച പുനരാരംഭിക്കണം... മോദിക്ക് കത്തയച്ച് ഇമ്രാന്‍ഖാന്‍!!</strong>ഇന്ത്യ പാകിസ്താന്‍ ചര്‍ച്ച പുനരാരംഭിക്കണം... മോദിക്ക് കത്തയച്ച് ഇമ്രാന്‍ഖാന്‍!!

കോടതി പരിഗണിക്കുന്നതു മാറ്റിവച്ചാൽ അതിനെ മുൻകൂർ ജാമ്യമായി പരിഗണിക്കാനാവില്ല എന്നത് പോലീസിന്റെ അറിവില്ലായ്മയല്ല. ഉറക്കം നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കടവന്ത്ര വൈഎംസിഎ ഹാളിൽ വനിതാ സുരക്ഷയെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

അവർ സമൂഹത്തിന് മാതൃക

അവർ സമൂഹത്തിന് മാതൃക

സമരത്തിനിറങ്ങിയ കന്യാസ്ത്രീമാരും വനിതകളും സമൂഹത്തിനു മാതൃകയാണ്. സ്ത്രീക്കു നീതികിട്ടുന്നില്ലെന്നു തോന്നുന്നിടത്ത് സമരത്തിന് എല്ലാവരും ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. നീതി ലഭിക്കാതെ പോകുന്ന സ്ത്രീയുടെ കണ്ണീരൊപ്പാൻ നാം മുൻപന്തിയിൽ നിൽക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ മനുഷ്യനായി ജീവിക്കുന്നതിൽ ഒരർത്ഥവുമാലിലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോലീസിൽ നിന്ന് നീതി ലഭിക്കില്ല

പോലീസിൽ നിന്ന് നീതി ലഭിക്കില്ല

സമരം നടത്തുന്നവർക്കു പോലീസിൽ നിന്നു നീതി ലഭിക്കുമെന്നു പറയാനാവില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. പെൺകുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കൾ കന്യസ്തീ മഠത്തിലേയ്ക്ക് അയയ്ക്കുന്നതിനു പകരം പ്രായപൂർത്തിയായ ശേഷം സ്വന്തം തീരുമാനപ്രകാരം പോകാൻ അനുവദിക്കണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ പിടിപാടുള്ളവർക്കും അന്യരുടെ പണമുള്ള മേലധ്യക്ഷൻമാർക്കും മുന്നിൽ നിയമം ഓച്ഛാനിച്ചു നിൽക്കുമെന്നും അദ്ദേഹം വിമർശിച്ചു.

ഇച്ഛാശക്തിയുള്ള സർക്കാർ ഉണ്ടാകണം

ഇച്ഛാശക്തിയുള്ള സർക്കാർ ഉണ്ടാകണം


ഇച്ഛാശക്തിയുള്ള സർക്കാരുള്ളിടത്തേ സ്ത്രീകൾക്കു സുരക്ഷയുണ്ടാകുകയുള്ളൂ. സ്ത്രീകളുടെ മാനത്തിനു വില പറയാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകൾ നിലനിൽക്കുന്നതിനിടെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരും.

മൊഴികളിൽ പൊരുത്തക്കേട്

മൊഴികളിൽ പൊരുത്തക്കേട്


ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് രണ്ട് ദിവസമായി ചോദ്യം ചെയ്ത് വരികയായിരുന്നു. മൊഴികളിൽ പൊരുത്തക്കേട്​ ഉണ്ടെന്നും പല കാര്യങ്ങളിലും വ്യക്തത വരുത്താനുണ്ടെന്നും പോലീസ് വ്യക്തമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യൽ വെള്ളിയാഴ്ചത്തോടെ പൂർത്തിയാകുമെന്നാണ് സൂചന. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസ്സങ്ങളില്ലെന്നും പോലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

അറസ്റ്റിന് സാധ്യത

അറസ്റ്റിന് സാധ്യത

ബിഷപ്പിന്റെ അറസ്റ്റിനുള്ള സാധ്യത ചോദ്യംചെയ്യലിനു ശേഷം തീരുമാനിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാം ദിവസം ബിഷപ്പിനെതിരെയുള്ള തെളിവുകൾ നിരത്തിയാണ് അന്വേഷണസംഘം ചോദ്യങ്ങൾ ഉന്നയിച്ചത്.

English summary
Justice B Kamal Pasha response against nun molesting case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X