സുപ്രീംകോടതിയെയും വിശ്വാസമില്ല? ജുഡീഷ്യറി അധപ്പതിച്ചു, കൈയ്യുംകെട്ടി നോക്കി നിൽക്കുന്നു: കെമാൽ പാഷ!
കൊച്ചി: രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിലാണ്. യുവാക്കൾ തെരുവിലേക്കിറങ്ങുന്ന കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്. ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികളെ പോലീസ് തല്ലി ചതച്ചതിന് തൊട്ടു പിന്നാലെയാണ് പ്രതിഷേധാഗ്നി രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും പടർന്ന്. പ്രതിഷേധത്തിനിടെ മൂന്ന് പേർ മരണപ്പെട്ട കാഴ്ചയും നമ്മൾ കണ്ടു. മംഗളൂരുവിലുണ്ടായ പോലീസ് വെടിവെപ്പിലായിരുന്നു രണ്ട് പേർ കൊല്ലപ്പെട്ടത്.
ലക്നൗവിലാണ് ഒരാൾ മരണപ്പെട്ടത്. നിരവധി പേർക്ക് പ്രതിഷേധത്തിനിടെ പരിക്ക് പറ്റിയിട്ടുണ്ട്. എന്നാൽ രാജ്യം ക്തതുമ്പോൾ സുപ്രീംകോടതി കൈയ്യുംകെട്ടി നോക്കി നിൽക്കുകയാണെന്ന് ജസ്റ്റിസ് ബി കെമാൽ പാഷ അഭിപ്രായപ്പെട്ടു. "ജനിച്ച നാട്ടിൽ അന്യരോ?" എന്ന പേരിൽ നെട്ടൂർ മഹല്ല് മുസ്ലീം ജമാഅത്ത് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമാൽ പാഷ.

ലക്ഷ്യം വർഗീ ധ്രുവീകരണം
സുപ്രീംകോടതിയിൽ വിശ്വാസമില്ലാതായെന്നാണ് ജസ്റ്റിസ് കമാൽ പാഷ അഭിപ്രായപ്പെട്ടത്. ഇത്രത്തോളം അധപ്പതിച്ച ജുഡീഷ്യറി വേറെ ഇല്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. അമിത് ഷായ്ക്കും മോദിക്കും വർഗീയ ധ്രുവീകരണം എന്ന ലക്ഷ്യം മാത്രമേയുള്ളൂ. ഭരണഘടന പോലും വായിച്ചു മനസിലാക്കുവൻ ബോധമിലലാത്തവരാണ് ബിൽ ഉണ്ടാക്കുന്നത്. ഭാവിയിൽ പൗരത്വം തെളിയിക്കാൻ അപ്പൂപ്പന്റെ ജാതകം ഹാജരാക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധം ആളി കത്തുന്നു
രാജ്യത്താകമാനം പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ആളി കത്തുകയാണ്. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കുന്നുമുണ്ട്. ഡിസംബര്‍21ന് ബിഹാറില്‍ ബന്ദിന് ആര്‍.ജെ.ഡി ആഹ്വാനം ചെയ്തിട്ടുണ്ട്. മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ മരിട്ടവരുടെ പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രിക്ക് മുന്നിൽ നിന്നാണ് മലയാളി മധ്യമപ്രവർത്തകരെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്.

പ്രതിഷേധം ക്യാംപസുകളിൽ നിന്ന്
ദില്ലിയിലെയും ഉത്തര്‍പ്രദേശിലെയും ക്യാമ്പസുകളില്‍നിന്ന് ആരംഭിച്ച പ്രതിഷേധം പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ പ്രതിഷേധങ്ങളാണ് വ്യാഴാഴ്ചയുണ്ടായത്. ബെംഗളൂരുവില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ദില്ലിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കും
അതേസമയം മംഗളൂരുവിൽ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കർണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കർണാടക ഡിജിപിയോടും സ്ഥിതി ചർച്ച ചെയ്യും. മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിൽ എടുത്തത്.