കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജയിലിലിടണമായിരുന്നു; മമതക്ക് പിന്തുണയുമായി കമാല്‍ പാഷ

Google Oneindia Malayalam News

പാലക്കാട്: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് എത്തിയ സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്ത ബംഗാള്‍ മുഖ്യമന്ത്രിയുടെ നടപടിയെ ന്യായീകരിച്ച് ജസ്റ്റിസ് കമാല്‍ പാഷ. സംസ്ഥാനത്തിന്‍റെ ഫെഡറലിസത്തില്‍ കേന്ദ്രം ഇടപെടാന്‍ പാടില്ലെന്നും സിബിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഭരണഘടനാപരമായി വീഴ്ചയാണെന്നും കമാല്‍ പാഷ പറഞ്ഞു.

സിബിഐയുടെ ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാള്‍ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ല. അറസ്റ്റ് ചെയ്ത് ജയിലിലടക്കണമായിരുന്നു. തെറ്റ് സിബിഐയുടെ ഭാഗത്താണെന്നും കമാല്‍ പാഷ അഭിപ്രായപ്പെടുന്നു. പാലക്കാട് പോലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നതിന്‍റെ കോലഹലമാണെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

mamathaa

അതേസമയം പോലീസ് കമ്മീഷ്ണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരിവിട്ടത് മമതക്ക് തിരിച്ചടിയായി. കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നെ കോടതി നിലപാട് ധാര്‍മ്മിക വിജയമെന്നായിരുന്നു മമത ബാനര്‍ജി പ്രതികരിച്ചത്.

English summary
justice b kemal pasha support mamata banerji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X