കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു.. സംസ്‌ക്കാരം വൈകിട്ട് 5ന് കൊച്ചിയിൽ

Google Oneindia Malayalam News

കൊച്ചി: ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു. ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമാണ്. 79 വയസ്സായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ കലൂര്‍ ആസാദ് റോഡിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ജസ്റ്റിസ് ശ്രീദേവിയുടെ സംസ്‌ക്കാരം വൈകിട്ട് 5ന് കൊച്ചിയില്‍ നടക്കും. രവിപുരം ശ്മശാനത്തിലാണ് സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കുക.തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയ ഡി ശ്രീദേവി 1984ല്‍ ആണ് ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമിക്കപ്പെട്ടത്. 1992ല്‍ കുടുംബ കോടതി ജഡ്ജിയായി. കേരള ഹൈക്കോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1997ല്‍ ആയിരുന്നു. 2002ല്‍ ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്നും വിരമിച്ചു.

sreedevi

പിന്നീടാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് ശ്രീദേവി എത്തുന്നത്. രണ്ട് വര്‍ഷം വനിതാ കമ്മീഷന്റെ നേതൃസ്ഥാനത്ത് തുടര്‍ന്നു. 2007ല്‍ ഒരുവതവണ കൂടി ജസ്റ്റിസ് ശ്രീദേവി വനിതാ കമ്മീഷന്റെ തലപ്പത്തെത്തി. 2012 വരെയായാരുന്നു വനിതാ കമ്മീഷനിലെ സേവനം. സാമൂഹ്യ സേവന രംഗത്തെ മികച്ച സാന്നിധ്യമായതിന് അക്കാമ്മ ചെറിയാന്‍ പുരസ്‌ക്കാരത്തിന് അര്‍ഹയായിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ യു ബാലാജി ഭര്‍ത്താവും മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ബസന്ത് ബാലാജി മകനുമാണ്.

സുരഭിക്ക് ശേഷം പുതിയ വിവാദത്തിന് തിരികൊളുത്തി വിനായകൻ! സര്‍ക്കാര്‍ സിനിമയെ അപമാനിച്ചു!സുരഭിക്ക് ശേഷം പുതിയ വിവാദത്തിന് തിരികൊളുത്തി വിനായകൻ! സര്‍ക്കാര്‍ സിനിമയെ അപമാനിച്ചു!

പൊരിച്ച മീൻ കിട്ടാത്തത് കൊണ്ട് മെയിലിസ്റ്റായി! റിമ കല്ലിങ്കലിനെ പരിഹസിച്ച് അവാർഡ് നിശപൊരിച്ച മീൻ കിട്ടാത്തത് കൊണ്ട് മെയിലിസ്റ്റായി! റിമ കല്ലിങ്കലിനെ പരിഹസിച്ച് അവാർഡ് നിശ

വിഭാര്യന് കുഴപ്പമില്ല, വിധവയുടെ ഉത്തരവാദിത്വം നാട്ടുകാര്‍ക്ക്! കല ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്വിഭാര്യന് കുഴപ്പമില്ല, വിധവയുടെ ഉത്തരവാദിത്വം നാട്ടുകാര്‍ക്ക്! കല ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

English summary
Justice D Sreedevi passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X