ജിഷയ്ക്ക് നീതി ഉറപ്പാക്കാന്‍ മുന്നിലുണ്ടാകുമെന്ന് വിഎസ്
തിരുവന്തപുരം: പെരുമ്പാവൂരില്‍ ബലാത്സംഘത്തിനിരയാക്കി അരുംകൊലചെയ്യപ്പെട്ട ജിഷയ്ക്ക് നീതി ഉറപ്പാക്കാന്‍ മുന്നിലുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മൃഗീയം എന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ക്കു പോലും അപമാനകരമാണെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ട അടിയന്തിര കാര്യങ്ങളൊന്നും നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏപ്രില്‍ 28 നു നടന്ന കൊലപാതകത്തെ പോലീസ് വളരെ ലാഘവത്തോടെയാണ് എടുത്തത്. കുറ്റക്കാരെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും മിടുക്കരായ പോലീസുദ്യോഗസ്ഥരെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാനും അഴിമതി നടത്താനുള്ള ഉപകരണങ്ങളാക്കി യുഡിഎഫ് സര്‍ക്കാര്‍ അധപ്പതിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും സംരക്ഷണ ചുമതല പോലീസ് ഏറ്റെടുക്കണമെന്നും പണമില്ലാത്തവര്‍ക്ക് നീതി ലഭിക്കാത്തത് ഖേദകരമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അതേസമയം ഇനി ഒരാള്‍ക്കും ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ സാമൂഹ്യ ജാഗ്രത മാത്രമാണ് പോംവഴിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് പറഞ്ഞു. സ്ത്രീകളോടുള്ള സാമൂഹ്യ മനോഭാവം മാറാതെ കേരളത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലെ 'നിര്‍ഭയ'യെ കുറിച്ച് വാതോരാതെ സംസാരിക്കാന്‍ നമുക്കെന്തവകാശമാണുള്ളതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.












Click it and Unblock the Notifications