കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്തുണയുണ്ട്, പക്ഷേ നടപടിയില്ല; സമരം തുടരുമെന്ന് ശ്രീജിത്ത്, മുഖ്യമന്ത്രിയുടെ ചർച്ച പ്രഹസനം?

സിബിഐ അന്വേഷണത്തിന് നൽകിയ ഹർജിയിൽ അനുകൂല നിലപാട് എടുക്കുമെന്ന് മുഖ്യമന്ത്രി ശ്രീജിത്തിന് ഉറപ്പുനൽകി.

Google Oneindia Malayalam News

തിരുവനന്തപുരം: 766 ദിവസങ്ങൾ പിന്നിട്ട സഹനസമരം തുടരുമെന്ന് ശ്രീജിത്ത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കിത്. ''തനിക്ക് പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു, പക്ഷേ നടപടിയില്ല'' ശ്രീജിത്ത് പറഞ്ഞു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടത് ഒരു സ്ത്രീ! ആ ശബ്ദം ആരുടേത്? കോടതിയെ അറിയിച്ചുനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടത് ഒരു സ്ത്രീ! ആ ശബ്ദം ആരുടേത്? കോടതിയെ അറിയിച്ചു

ഉത്തരം മുട്ടി അമലാപോൾ! മൂന്ന് മണിക്കൂറിന് ശേഷം നടിയെ അറസ്റ്റ് ചെയ്തു...തൊട്ടുപിന്നാലെ സുരേഷ് ഗോപിയുംഉത്തരം മുട്ടി അമലാപോൾ! മൂന്ന് മണിക്കൂറിന് ശേഷം നടിയെ അറസ്റ്റ് ചെയ്തു...തൊട്ടുപിന്നാലെ സുരേഷ് ഗോപിയും

അതേസമയം, സിബിഐ അന്വേഷണത്തിന് നൽകിയ ഹർജിയിൽ അനുകൂല നിലപാട് എടുക്കുമെന്ന് മുഖ്യമന്ത്രി ശ്രീജിത്തിന് ഉറപ്പുനൽകി. ഹൈക്കോടതിയുടെ സ്റ്റേ മാറ്റാൻ നടപടി സ്വീകരിക്കുമെന്നും, കൂടാതെ പോലീസുകാർ പരിഹസിക്കുന്നു എന്ന ശ്രീജിത്തിന്റെ അമ്മയുടെ പരാതിയിൽ ഉടൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

sreejith

ശ്രീജിത്തിന്റെ സമരം മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ ചർച്ചാവിഷയമായതോടെയാണ് മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായത്. സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിത്തിനെ നേരിട്ട് ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചത്.

സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് ഒറ്റയാൾ സമരം നടത്തുന്നത്. 767-ാം ദിവസത്തിലേക്ക് കടക്കുന്ന സമരം, ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞദിവസം മുതൽ വീണ്ടും ചർച്ചാവിഷയമായിരുന്നു. ശ്രീജിത്തിന് നീതി ലഭ്യമാക്കാൻ ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന ഹാഷ്ടാഗ് ക്യാമ്പയിനും സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയ ക്യാമ്പയിന്റെ ഫലമായി നിരവധിപേരാണ് കഴിഞ്ഞദിവസം ശ്രീജിത്തിന് പിന്തുണ അറിയിച്ചെത്തിയത്.

English summary
justice for sreejith;sreejith will continue his hunger strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X