കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടപ്പറ പങ്കിടണമെന്ന് ചിലർ ആവശ്യപ്പെടാറുണ്ടെന്ന് നടിമാരുടെ മൊഴി, ഹേമാ കമ്മീഷൻ റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്ന് ജസ്റ്റിസ് ഹേമാ കമ്മീഷൻ. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമാ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. ശക്തമായ നിയമ നടപടികളിലൂടെ മാത്രമെ സിനിമാ മേഖലയിലെ അനീതികൾക്ക് തടയിടാൻ സാധിക്കുകയുള്ളു. പ്രശ്ന പരിഹാരത്തിനായി ട്രൈബ്യൂണൽ രൂപികരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.

 5 വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടിയുടെ പദ്ധതികൾ 5 വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടിയുടെ പദ്ധതികൾ

അതേസമയം ഗുരുതരമായ മറ്റു ചില ആരോപണങ്ങും റിപ്പോർട്ടിലുണ്ട്. സിനിമയിൽ അവസരങ്ങൾ ലഭിക്കുവാനായി കിടപ്പറ പങ്കിടാൻ ചിലർ നിർബന്ധിക്കാറുണ്ടെന്ന് നടിമാർ മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. അവസരങ്ങൾ, വേതനം എന്നിവയിലും പ്രശ്നങ്ങളുണ്ട്.

cinema

കുറ്റവാളികളെ നിശ്ചിത കാലത്തേയ്ക്ക് സിനിമയിൽ നിന്നും മാറ്റി നിർത്തണം. ഇതിനുള്ള അധികാരം ട്രൈബ്യൂണലിന് നൽകണം. മലയാള സിനിമയിൽ ആര് അഭിനയിക്കണം, ആരെ അഭിനയിപ്പിക്കരുത് എന്ന് തീരുമാനമെടുക്കാൻ മാത്രം സ്വാധീനമുള്ള ലോബിയുണ്ട്. സിനിമയിൽ ചിലർക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഈ ലോബിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സിനിമയിൽ അവസരങ്ങൾക്ക് പകരം കിടപ്പറ പങ്കിടാനുള്ള ആവശ്യം ചില പുരുഷന്മാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാൽ പൂർണ പിന്തുണ നൽകുന്ന ചില പുരുഷന്മാരും സിനിമയിലുണ്ടെന്ന് നടിമാർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. 300 പേജുകളുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് അനുബന്ധ രേഖകളും സമർപ്പിച്ചിട്ടുണ്ട്. പ്രമുഖ നടി ശാരദയും വത്സലകുമാരി ഐഎഎസുമായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങൾ

English summary
Justice Hema commission submitted report on issues of woman in Malayalam cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X