ജഡ്ജിയെ വിമര്‍ശിയ്ക്കുന്നത് കൈകള്‍കെട്ടിയിട്ട് അടിയ്ക്കുന്നതിന് തുല്യം: ജസ്റ്റിസ് കമാല്‍ പാഷ
കൊച്ചി: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിയ്ക്ക് രാജ് വയ്‌ക്കേണ്ടി വന്നത് ജസ്റ്റിസ് കമാല്‍ പാഷയുടെ വിധിന്യായത്തെ തുടര്‍ന്നായിരുന്നു. അതിന്റെ പേരില്‍ ഭരണ പക്ഷത്തെ പലരും അദ്ദേഹത്തെ വിമര്‍ശിയ്ക്കുകയും ചെയ്തു.
അതിനെല്ലാം ചുട്ട മറുപടിയാണ് ജസ്റ്റിസ് കമാല്‍ പാഷ ഇപ്പോള്‍ നല്‍കിയിരിയ്ക്കുന്നത്. അതും മുഖ്യമന്ത്രി ഇരുത്തിക്കൊണ്ട്.

ജഡ്ജിയെ വിമര്‍ശിയ്ക്കുന്നത് കൈ കെട്ടിയിട്ട് ആളെ തല്ലുന്നത് പോലെ ആണെന്നാണ് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞത്. താന്‍ ആരേയും ഉദ്ദേശിച്ചിട്ടല്ല ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാര്‍ക്ക് നേര്‍ക്കുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. ജുഡീഷ്യറിയ്ക്ക് വഴങ്ങുന്നതുകൊണ്ടാണ് അത് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു.പരിചയത്തിന്റെ പേരില്‍ ഒരു
കേസും ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്തായി വിധിന്യായങ്ങളുടെ പേരില്‍ ജഡ്ജിമാര്‍ വിമര്‍ശിയ്ക്കപ്പെടുന്നത് സ്ഥിരം സംഭവം ആയിക്കൊണ്ടിരിയ്ക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍












Click it and Unblock the Notifications