കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസഭ്യം പറഞ്ഞതിന് കേസ്; പിണറായി പോലീസില്‍ പ്രതീക്ഷയില്ലെന്ന് കെമാല്‍ പാഷ, മുഖ്യമന്ത്രിക്ക് മറുപടി

Google Oneindia Malayalam News

കൊച്ചി: വൈറ്റില പാലവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാല്‍ പാഷ. പ്രതികരിച്ചതു കൊണ്ടാണ് പാലം ഇപ്പോഴെങ്കിലും തുറന്നുകൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റില പാലം ഉദ്ഘാടനത്തിന് മുമ്പേ ചിലര്‍ തുറന്നത് വിവാദമായിരുന്നു. സംഭവത്തിന് പിന്നില്‍ വി ഫോര്‍ കേരള പ്രവര്‍ത്തകരാണ് എന്നാണ് പോലീസ് പറയുന്നത്. മേല്‍പ്പാലം ജനങ്ങള്‍ തുറന്നതില്‍ തെറ്റില്ലെന്നായിരുന്നു കെമാല്‍ പാഷയുടെ പ്രതികരണം.

p

തൊട്ടുപിന്നാലെ കെമാല്‍ പാഷയെ ഫോണില്‍ വിളിച്ചും സോഷ്യല്‍ മീഡിയയിലും രൂക്ഷമായി വിമര്‍ശിക്കുകയും അസഭ്യം പറയലുമുണ്ടായി. ഇതിനെതിരെ അദ്ദേഹം പോലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ തുടര്‍നടപടിയുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്ന് കെമാല്‍ പാഷ മനോരമയോട് പറഞ്ഞു. പാലത്തിന്റെ ഉദ്ഘാടനം നടക്കുന്ന വേളയില്‍ കെമാല്‍ പാഷയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. നീതി പീഠത്തില്‍ ഉന്നത സ്ഥാനം വഹിച്ചവര്‍ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കരുതെന്നും ഉത്തരവാദിത്തമില്ലാതെ പ്രതികകരിക്കരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

കെഎം ഷാജി എംഎൽഎക്ക് ഹൃദയാഘാതം, ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി, കൊവിഡും സ്ഥിരീകരിച്ചുകെഎം ഷാജി എംഎൽഎക്ക് ഹൃദയാഘാതം, ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി, കൊവിഡും സ്ഥിരീകരിച്ചു

Recommended Video

cmsvideo
Tovino thomas posted as kerala volunteer force ambassador

മുഖ്യമന്ത്രി പിണറായി വിജയന്‍ വരണമെന്നില്ല പാലം ഉദ്ഘാടനം ചെയ്യാന്‍ എന്ന കെമാല്‍ പാഷയുടെ പ്രതികരണമാണ് ചിലരെ പ്രകോപിപ്പിച്ചത്. ഫോണില്‍ വിളിച്ച് പലരും അസഭ്യം പറഞ്ഞു. ഇതര സംസ്ഥാനക്കാരുടെ മൊബൈല്‍ ഉപയോഗിച്ചാണ് ചിലര്‍ വിളിച്ചത്. ഒരാള്‍ ലാന്റ് ലൈനില്‍ നിന്നും വിളിച്ചു. ഇതാരാണെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ പിടികൂടിയിട്ടില്ല. പിണറായിയുടെ പോലീസില്‍ നിന്ന് അത് പ്രതീക്ഷിക്കേണ്ടെന്ന് കെമാല്‍ പാഷ പറഞ്ഞു. അസഭ്യ വര്‍ഷം പതിവായതോടെയാണ് പരാതി നല്‍കിയതെന്നും തന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

English summary
Justice Kemal Pasha reply to Pinarayi Vijayan criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X