കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘നാണമില്ലേ ഈ സര്‍ക്കാരിന്, അന്ന് നശിപ്പിച്ചതൊന്നും സ്പീക്കറുടെ വകയല്ല’; വിധിയിൽ കെമാൽ പാഷ

Google Oneindia Malayalam News

കൊച്ചി: നിയമസഭാ കൈയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ. കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ളത് പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും സാമാന്യ ബുദ്ധി ഉള്ള ഏതൊരാള്‍ക്കും കോടതി വിധി ഇങ്ങനെയേ വരൂ എന്ന് അറിയാമായിരുന്നെന്നുമാണ് കെമാല്‍ പാഷയുടെ പ്രതികരണം. ഇത്തരം കേസുകളില്‍ സ്പീക്കര്‍ക്കല്ല പരമാധികാരമെന്നും കെമാല്‍ പാഷ ചൂണ്ടിക്കാണിക്കുന്നു. കെമാൽ പാഷയെ ഉദ്ധരിച്ച് റിപ്പോർട്ടർ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ലക്ഷ്യം പടിഞ്ഞാറൻ യുപിയിലെ ജാട്ട്- മുസ്ലീം വോട്ട്; പുതിയ ഫോർമുലയുമായി അഖിലേഷ് യാദവ്ലക്ഷ്യം പടിഞ്ഞാറൻ യുപിയിലെ ജാട്ട്- മുസ്ലീം വോട്ട്; പുതിയ ഫോർമുലയുമായി അഖിലേഷ് യാദവ്

'ക്രിമിനല്‍ കുറ്റങ്ങള്‍ വിചാരണ ചെയ്യേണ്ടത് കോടതിയാണ്. അത് സ്പീക്കറുടെ അധികാരമല്ല. നിയമസഭയിൽ നശിപ്പിക്കപ്പെട്ടത് പൊതുമുതലാണെന്നും അത് സ്പീക്കറുടെ സ്വന്തം വകയല്ലെന്നും ജനങ്ങളുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പൊതുമുതല്‍ നശിപ്പിച്ച കേസ് ചുമത്തപ്പെട്ടാല്‍ നിയമപരമായി അതിന്റെ വിചാരണ നേരിടണം അല്ലാതെ അതിനു പകരം ജനങ്ങളുടെ പണം മുടക്കി കോടതിയെ വീണ്ടും വീണ്ടും സമീപിക്കുകയല്ല വേണ്ടത്. നാണമില്ലേ ഈ സര്‍ക്കാരിന് ഇത് ചെയ്യാന്‍. സാമാന്യ ബുദ്ധി ഉള്ളൊരാള്‍ക്ക്, തലച്ചോറ് അല്‍പ്പമെങ്കിലും ഉള്ളൊരാള്‍ക്ക് മനസ്സിലാവും ഇത് ഒരു കോടതിയും ഇതെടുക്കുകയില്ലെന്നും കെമാല്‍ പാഷ കൂട്ടിച്ചേർത്തു. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പ്രിവിലേജല്ല ഇതൊന്നും. ഒരു ക്രിമിനല്‍ കുറ്റം ചെയ്യുക എന്ന് പറയുന്നതിന് പ്രിവിലേജല്ല. എല്ലാവര്‍ക്കും ഒരേ നിയമമാണിവിടെയെന്നും കെമാല്‍ പാഷ കൂട്ടിച്ചേർത്തു.

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

 kemalpasha-1575

ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

2015 ൽ കെ എം മാണി ധനകാര്യ മന്ത്രിയായിരിക്കെ ബജറ്റ് അവതരണത്തിനിടെയുണ്ടായ നിയമസഭാ കൈയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളും കേസിഷ വിചാരണ നേരിടണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണെന്നും നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.

അതേ സമയം കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിക്കേസിൽ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടതെന്നും ഇത്തരം കേസുകളിൽ അതിന്റെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

Recommended Video

cmsvideo
യഥാർഥ അയ്യപ്പ ഭക്തകൾ ശബരിമലയിൽ കയറില്ല | Oneindia Malayalam

English summary
Justice Kemal Pasha slams LDF government over violence in Kerala assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X