കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നീ മുസ്ലിമാണല്ലേ,ഞാന്‍ ടീച്ചറോട് പറയും' കൊച്ചുമകനുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം പറഞ്ഞ് കെമാല്‍ പാഷ

  • By Desk
Google Oneindia Malayalam News

കൊച്ചി: മുസ്ലിം വിരുദ്ധ ചിന്ത ആശങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാപിക്കുന്നുവെന്ന ആശ്ചര്യപ്പെടുത്തുന്ന സംഭവം വിവരിച്ചിരിക്കുകയാണ് ജസ്റ്റിസ് കെമാല്‍ പാഷ. കൊച്ചുകുട്ടികളെ പോലും ഇത് സ്വാധീനിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. തന്റെ കൊച്ചുമകന് സ്‌കൂളില്‍ വച്ചുണ്ടായ സംഭവമാണ് അദ്ദേഹം കഴിഞ്ഞദിവസം കൊല്ലം പത്തനാപുരം അല്‍ അമീന്‍ പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ വേളയില്‍ പങ്കുവച്ചത്.

Kema

രണ്ടാം ക്ലാസുകാരനായ കൊച്ചുമകന്റെ ഡയറി നോക്കിയ സഹപാഠികള്‍ നീ മുസ്ലിം ആണല്ലേ എന്ന് ചോദിച്ചത്രെ. മാത്രമല്ല, ഇക്കാര്യം ടീച്ചറോട് പറയുമെന്നും കുട്ടികള്‍ പറഞ്ഞുവെന്ന് കെമാല്‍ പാഷ പറയുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ കുട്ടികളെ വേര്‍ത്തിരിക്കുന്ന സമ്പ്രദായം പല സ്‌കൂളുകളിലുമുണ്ട്. കൊച്ചുമകന്റെ സ്‌കൂളിന്റെ പേര് വെളിപ്പെടുത്തുന്നില്ല എന്ന് പറഞ്ഞതാണ് അദ്ദേഹം സംഭവം വിശദീകരിച്ചത്.

ഖത്തറില്‍ നിന്ന് സന്തോഷവാര്‍ത്ത; പ്രവാസികളുടെ എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിഖത്തറില്‍ നിന്ന് സന്തോഷവാര്‍ത്ത; പ്രവാസികളുടെ എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കി

മുസ്ലിം കുട്ടിയാകുന്നത് എന്തോ കുഴപ്പമാണ് എന്ന തോന്നല്‍ കുട്ടികളില്‍ പോലുമുണ്ടാകുന്നു. വിവരം താന്‍ സ്‌കൂളില്‍ വിളിച്ചു പരാതിപ്പെട്ടുവെന്നും കുട്ടികളെ അല്ല, അവരുടെ രക്ഷിതാക്കളെ വിൡച്ചുവരുത്തി ഉപദേശിക്കണമെന്നും പറഞ്ഞുവെന്ന് കെമാല്‍ പാഷ വിശദീകരിച്ചു.

മനുഷ്യ മനസുകളെ മതം കൊണ്ട് വേര്‍ത്തിരിക്കരുത്. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന് ആലോചിച്ചുനോക്കൂ. കൊച്ചുകുട്ടികളെ കള്ളം പറയാന്‍ ഒരിക്കലും പ്രേരിപ്പിക്കരുത്. വിദേശരാജ്യങ്ങളുടെ പല സംസ്‌കാരങ്ങളും നാം കടമെടുക്കും. റോഡില്‍ കെട്ടിപ്പിടിക്കുന്നതും, മദ്യപിക്കുന്നതുമെല്ലാം കടമെടുത്തു. പക്ഷേ, അവരുടെ നല്ല സംസ്‌കാരം കടമെടുക്കുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

English summary
Justice Kemal Pasha Speech in Pathanapuram School function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X