കേരളത്തില്‍ വിവിഐപി നായ തന്നെ; നായയെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന്!
കൊച്ചി: അന്യായനമായി നായയെ കൊല്ലുന്നവരെ കാപ്പ ചുമത്തി ജയിലിലടക്കണമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പ്. മനുഷ്യനുള്ള എല്ലാ അവകാശങ്ങളും നായകള്‍ക്കും മറ്റെല്ലാ മൃഗങ്ങള്‍ക്കും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൃഗങ്ങളെ ദ്രോഹിക്കുന്നതിനെതിരെ ഇടപ്പള്ളിയില്‍ ഇന്ത്യ യുണൈറ്റഡ് ഫോര്‍ ആനിമല്‍സ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ചുകാലമായി നായകളെ കൊള്ളുന്നത് ഒരു വിനോദം പോലെയാണ് ചിലര്‍ കാണുന്നത്. തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അവര്‍ ചെയ്യുന്നതെന്നും നാരായണകുറുപ്പ് പറഞ്ഞു.

കണ്ണിന് അരോചകമായി തോനുന്ന ഒന്നും പൊതു സ്ഥലത്ത് ചെയ്തുകൂടെന്നാണ് നിയമം. എല്ലാവരും കാണ്‍കെ മൃഗങ്ങളെ അറക്കുന്നതും കുറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അന്തസായി ജീവിക്കാനെന്നപോലെ മരിച്ചു കിടക്കാനും മൃഗങ്ങള്‍ക്ക് അവകാശമുണ്ട്. അങ്ങോട്ട് ചെയ്യാതെ തിരിച്ച് ഉപദ്രവിക്കാത്തവരാണ് നായകള്‍. നായകളെ കൊല്ലാന്‍ ആരാണ് മനുഷ്യര്‍ക്ക് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് ബുദ്ധിമുട്ടാണെന്നു തോന്നിയതിനെയെല്ലാം കൊന്നൊടുക്കിയ ഹിറ്റ്‌ലറെ ഇത്തരക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications