കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടിമുറി യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല; ജസ്റ്റിസ് ഷംസുദീൻ കമ്മീഷൻ റിപ്പോർട്ട് ഇങ്ങനെ...

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല ഇടിമുറിയുള്ളത് മറ്റ് കോളേജിലുമുണ്ടെന്ന് ജസ്റ്റിസ് ഷംസുദീൻ കമ്മീഷൻ. ആർട്സ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറികൾ ഉള്ളതായി വിദ്യാർത്ഥികൾ പരാതിപെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

<strong>ജസ്നയുടെ തിരോധാനം; ക്രൈംബ്രാഞ്ചും കൈമലർത്തുന്നു, ലോക്കൽ പോലീസിന്റെ അനാസ്ഥയെന്ന് വിലയിരുത്തൽ</strong>ജസ്നയുടെ തിരോധാനം; ക്രൈംബ്രാഞ്ചും കൈമലർത്തുന്നു, ലോക്കൽ പോലീസിന്റെ അനാസ്ഥയെന്ന് വിലയിരുത്തൽ

യൂണിവേഴ്സിറ്റി കോളേജ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 'സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യംപെയ്ൻ കമ്മിറ്റി'യാണ് കമ്മീഷൻ രൂപീകരിച്ചത്. മ്മീഷൻ സംസ്ഥാനത്തെ വിവിധ ക്യാംപസുകളിലും പുറത്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ക്യാംപസ് രാഷ്ട്രീയം അതിരുകടക്കുന്നു

ക്യാംപസ് രാഷ്ട്രീയം അതിരുകടക്കുന്നു


ജുഡീഷ്യൽ നിയമ പരിപാലന സമിതി രുപീകരിക്കണമെന്നും ശുപാർശയുണ്ട്. .യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല യൂണിറ്റ് മുറികൾ ഇടിമുറിയാക്കുന്ന പ്രവണ ഉള്ളതെന്ന വിവരങ്ങളാണ് ഇപ്പോൾ കമ്മീഷന് ലഭിച്ചിരിക്കുന്നത്. ക്യാംപസിലെ രാഷ്ട്രീയം അതിരുകടക്കുന്ന രീതിയിലേക്ക് മാറുന്നുവെന്നാണ് പ്രധാനമായും കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.

അക്രമങ്ങൾ തടയാം... പക്ഷേ,

അക്രമങ്ങൾ തടയാം... പക്ഷേ,

റാ​ഗിംങ് വിരുദ്ധ നിയമം ഉൾപ്പടെയുള്ളവ ഉപയോ​ഗിച്ചുകൊണ്ട് ഇത്തരം ആക്രമങ്ങളെ തടയാം. പക്ഷേ പലപ്പോഴും കോളേജ് പ്രിൻസിപ്പൽമാരും അധ്യാപകരും രാഷ്ട്രീയ പാർട്ടികൾക്ക് ഒപ്പം നിൽക്കുന്ന നിലപാടാണുള്ളത്. ഇത് കർശനമായി തടയണമെന്നുള്ള നിർദ്ദേശവും കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നുണ്ട്.

മനുഷ്യാവകാശ ധ്വംസനങ്ങൾ

മനുഷ്യാവകാശ ധ്വംസനങ്ങൾ

കേരളത്തിലെ ക്യാംപസുകളിൽ മനുഷ്യാവകാശ ധ്വംസനങ്ങൾ ഉണ്ടാകുന്നുണ്ട്. അതിന് ​ഗുരുതരമായ സ്വഭാവം തന്നെ കൈവന്നുവെന്നും കമ്മീഷൻ കണ്ടെത്തി. മാറിമാറി ഭരിക്കുന്ന സർക്കാരുകൾ ഒന്നും തന്നെ ഇത്തരം അക്രമങ്ങൾ‌ തടയാനുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും കമ്മീഷൻ കുറ്റപ്പെടുത്തുന്നു.

എസ്എഫ്ഐയുടെ കുത്തക

എസ്എഫ്ഐയുടെ കുത്തക

എസ് എഫ് ഐ കുത്തകയാക്കിവെച്ചിരിക്കുന്ന പല കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ട്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കക്ഷി രാഷ്ട്രീയം മാത്രമായി അധ്യാപക സംഘടനകള്‍ അധപതിച്ചെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ജുഡീഷ്യൽ നിയമ പരിപാലന സമിതി

ജുഡീഷ്യൽ നിയമ പരിപാലന സമിതി


തിരുവനന്തപുരത്തെ ആട്സ് കോളേജ്, എറണാകുളത്തെ മഹാരാജാസ്, കോഴിക്കോട്ടെ മടപ്പള്ളി എന്നീ കോളേജുകളിലും യൂണിയൻ ഓഫീസുകൾ ഇടിമുറികളായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ജുഡീഷ്യൽ നിയമ പരിപാലന സമിതി രൂപീകരിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്.

English summary
Justice PK Shamsudeen commission will submit report today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X