Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ വിളിക്കേസ്: ബാഹ്യ സമ്മര്‍ദ്ദമുണ്ടായോ? ജസ്റ്റിസ് ആന്റണി പറയുന്നു

അന്വേഷണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്ന് ജസ്റ്റിസ് ആന്‍റണി

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍വിളിക്കേസിന്റെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജസ്റ്റിസ് പി എസ് ആന്റണി ഏകാംഗ കമ്മീഷനാണ് കേസിനെക്കുറിച്ച് അന്വേഷിച്ചത്. ഫോണ്‍ കെണി കേസില്‍ കുടുങ്ങി രാജിവച്ച ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്കു തിരിച്ചുവരണമെങ്കില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ണായകമാവും. പരാതിക്കാരി ഹൈക്കോടതിയില്‍ നല്‍കിയ കേസ് അടുത്തിടെ പിന്‍വലിച്ചിരുന്നു.

ജുഡീഷ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും അനുകൂലമായാല്‍ തോമസ് ചാണ്ടി രാജിവച്ച ഒഴിവിലേക്ക് ശശീന്ദ്രന്‍ മടങ്ങിയെത്തും. ആദ്യം കുറ്റവിമുക്തനാവുന്നയാള്‍ വീണ്ടും മന്ത്രിയാവുമെന്ന് എന്‍സിപി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

 ബാഹ്യ സമ്മര്‍ദ്ദം ഇല്ലെന്ന് ആന്റണി

ബാഹ്യ സമ്മര്‍ദ്ദം ഇല്ലെന്ന് ആന്റണി

അന്വേഷണത്തില്‍ തനിക്ക് ഒരു തരത്തിലുമുള്ള ബാഹ്യസമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്ന് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുറപ്പെടുന്നതിനു മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസ്തതുകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ തന്നെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അന്വേഷണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. ടേംസ് ഓഫ് റഫറന്‍സ് പ്രകാരമാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും ആന്റണി പറഞ്ഞു.

കക്ഷികള്‍ക്ക് സമയം നല്‍കി

കക്ഷികള്‍ക്ക് സമയം നല്‍കി

വിവാദങ്ങളുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനുവേണ്ടി കക്ഷികള്‍ക്കു നേരത്തേ തന്നെ സമയം നല്‍കിയിരുന്നു. കമ്മീഷന് മുന്നിലെത്തി ആര്‍ക്കും മൊഴി നല്‍കാനാവും. മൊഴി നല്‍കുന്ന കാര്യത്തില്‍ കക്ഷികള്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടത്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ആവശ്യമായ സമയം ലഭിക്കുകയും ചെയ്തു.
ആദ്യം മൂന്നു മാസമാണ് ലഭിച്ചത്. പിന്നീട് ഇത് ഒമ്പത് മാസമായി നീട്ടി നല്‍കുകയും ചെയ്തു. നല്‍കിയ സമയപരിധിക്കുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ പുറത്തുവിടും

സര്‍ക്കാര്‍ പുറത്തുവിടും

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ തന്നെ പുറത്തുവിടും. ഇതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ആന്റണി പറഞ്ഞു.
കമ്മീഷന് ലഭിച്ച വസ്തുതകളുടെയും രാജ്യത്തെ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മാധ്യമങ്ങളെ തടഞ്ഞു

മാധ്യമങ്ങളെ തടഞ്ഞു

ഫോണ്‍വിളി കേസില്‍ ജസ്റ്റിസ് ആന്റണിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ വിലക്കിയിരുന്നു. സെക്രട്ടേറിയറ്റ് കന്റോണ്‍മെന്റ് ഗേറ്റിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്.
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പൊതുതാല്‍പ്പര്യമുള്ള പരിപാടി അല്ലെന്നും അതിനാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സന്ദേശം ലഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ശശീന്ദ്രനെ കുടുക്കിയ ഫോണ്‍വിളിക്കേസ്

ശശീന്ദ്രനെ കുടുക്കിയ ഫോണ്‍വിളിക്കേസ്

മംഗളം ചാനലിലെ ജീവനക്കാരി മന്ത്രിയായിരുന്നപ്പോള്‍ ശശീന്ദ്രനുമായി ബന്ധം സ്ഥാപിച്ച സേഷം ഫോണില്‍ വിളിക്കുകയും ഇതു റെക്കോര്‍ഡ് ചെയ്യുകയും ചെയതു. തുടര്‍ന്ന് സഹായം തേടിയെത്തിയ വീട്ടമ്മയോട് ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്ന തരത്തില്‍ ചാനല്‍ വാര്‍ത്തയും പുറത്തുവിട്ടു. ഇതേ തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
ഉഭയരക്ഷി സമ്മതപ്രകാരമാണ് സംഭവമെന്ന് പിന്നീട് പുറത്തുവരികയും തുടര്‍ന്നു മംഗളം ചാനല്‍ മാപ്പുപറയുകയും ചെയ്തു. പിന്നീട് പരാതിക്കാരിയായ യുവതി കോടതിക്കു പുറത്തുവച്ചു തന്നെ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും നടപടികള്‍ തീര്‍പ്പാക്കിത്തരണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+