സ്വാശ്രയ എംബിബിഎസ്; ജസ്റ്റിസ് രാജേന്ദ്രബാബുവിന്റെ പുതിയ നിർദേശം, വിദ്യാർത്ഥികൾക്ക് ആശ്വാസം...
വിദ്യാർത്ഥികളിൽ നിന്ന് ഒരു കാരണവശാലും ബ്ലാങ്ക് ചെക്കുകൾ വാങ്ങരുതെന്നും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു വര്‍ഷത്തെ ബാങ്ക് ഗ്യാരന്റി മാത്രമേ വാങ്ങാവൂയെന്ന് ഫീസ് നിര്‍ണയ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു നിര്‍ദ്ദേശിച്ചു. പല സ്വാശ്രയ കോളേജുകളും വിദ്യാർത്ഥികളിൽ നിന്ന് മൂന്ന് വർഷത്തെ ബാങ്ക് ഗ്യാരന്റി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളിൽ നിന്ന് ഒരു കാരണവശാലും ബ്ലാങ്ക് ചെക്കുകൾ വാങ്ങരുതെന്നും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന ഫീസും ബാങ്ക് ഗ്യാരന്റിയും നൽകി സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ തീരുമാനങ്ങൾ.

ബ്ലാങ്ക് ചെക്കുകൾ വാങ്ങുന്നത് തലവരിപ്പണമായി കണക്കാക്കി നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല സ്വാശ്രയ മെഡിക്കൽ കോളേജുകളും ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടുന്നതായി വിദ്യാർത്ഥികളും പരാതിപ്പെട്ടിരുന്നു. ഇതുകൂടാതെ ഒരു വർഷത്തെ ബാങ്ക് ഗ്യാരന്റി മാത്രമേ വിദ്യാർത്ഥികളിൽ നിന്ന് ഇപ്പോൾ വാങ്ങിക്കാവൂയെന്നും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
നിർദേശങ്ങൾ ലംഘിക്കുന്ന സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജസ്റ്റിസ് രാജേന്ദ്രബാബു അറിയിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഈ വര്‍ഷം 11 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്. ഇതില്‍ അഞ്ച് ലക്ഷം പണമായി നല്‍കണം. ബാക്കി തുകയ്ക്കാണ് ബാങ്ക് ഗ്യാരന്റി നല്‍കേണ്ടത്. ബാങ്ക് ഗ്യാരന്റി ഈ മാസം 15 ന് മുന്‍പായി നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications